Arrested | 'പൊലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് നടന്ന മദ്യവില്‍പനക്കാരന്‍ പിടിയില്‍'; പണം കണ്ടെടുത്തു; സ്‌കൂടര്‍ കസ്റ്റഡിയില്‍
Jul 13, 2022, 15:26 IST
ചന്തേര: (www.kasargodvartha.com) പൊലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് നടന്നയാള്‍ ഒമ്പത് ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യവുമായി പിടിയിലായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെറുവത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി പി ശശി (41) യാണ് അറസ്റ്റിലായത്. ചന്തേര കുഴിഞ്ഞടി പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇയാള്‍ പിടിയിലായത്.
4,680 രൂപയും പിടിച്ചെടുത്തു. സ്‌കൂടറും കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയില്‍ ചന്തേര എസ്‌ഐ എം വി ശ്രീദാസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
മയക്കുമരുന്ന് കടത്തിന് എക്‌സൈസിലും അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് പൊലീസിലും ഇയാള്‍ക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ വി സുരേശന്‍, സിപിഒമാരായ എം ദിലീഷ്, പിപി സുധീഷ്, എന്‍ എം രമേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി തൊണ്ടിമുതല്‍ സഹിതം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Arrested, Crime, Liquor, Seized, Police, Custody, Liquor Seized, Liquor Seized; One Held.
< !- START disable copy paste -->