city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | കാറിൽ കടത്തുകയായിരുന്ന ഗോവൻ മദ്യം പിടികൂടി; 2 യുവാക്കൾ അറസ്റ്റിൽ

ബദിയടുക്ക: (www.kasargodvartha.com) കാറിൽ കടത്തുകയായിരുന്ന ഗോവൻ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സചിൻ, സതീശൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഗോളിയടുക്കയിലാണ് മദ്യ വേട്ട നടത്തിയത്. 

ബദിയടുക്ക എക്സൈസ് റേൻജ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ എ ജനാർദനനും സംഘവുമാണ്  കെഎൽ 14 സെഡ് 0465 നമ്പർ റെനോ ക്വിഡ് കാറിൽ കടത്തി കൊണ്ടുവരുകയായിരുന്ന 129.6 ലിറ്റർ ഗോവൻ മദ്യം പിടികൂടിയത്. 

Arrested | കാറിൽ കടത്തുകയായിരുന്ന ഗോവൻ മദ്യം പിടികൂടി; 2 യുവാക്കൾ അറസ്റ്റിൽ

പ്രതികൾക്കെതിരെ അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ബിജോയ്‌ ഇ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹന കുമാർ എ, ജനാർദന എൻ, അമൽജിത്, എക്സൈസ്  ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.

Keywords: News, Kerala, Top-Headlines, arrest, Arrested, Badiyadukka, Kasaragod, Crime, Liquor, Liquor seized; 2 youths arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia