മരുന്നിന് പകരം മദ്യവില്‍പന; മെഡിക്കല്‍ ഷോപ്പുടമയും കൂട്ടാളിയും പിടിയില്‍; പിടികൂടിയത് 50 പാക്കറ്റ് മദ്യം
May 8, 2017, 23:30 IST
കുമ്പള: (www.kasargodvartha.com 08/05/2017) മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം 50 പാക്കറ്റോളം കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. മെഡിക്കല്‍ ഷോപ്പുടമയെയും മറ്റൊരാളെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് ബന്തിയോട്ടെ ഒരു മെഡിക്കല്‍ ഷോപ്പിന്റെ വരാന്തയില്‍ വെച്ച് 50 പാക്കറ്റ് കര്‍ണാടക മദ്യം പിടികൂടിയത്. മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്.
ആവശ്യക്കാരെന്ന വ്യാജേനയാണ് എക്‌സൈസ് മെഡിക്കല്‍ ഷോപ്പിലെത്തിയത്. പിന്നീട് മെഡിക്കലിന്റെ വരാന്തയില്‍ വെച്ച് മദ്യം പിടികൂടുകയായിരുന്നു. മദ്യ വില്‍പനയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Liquor, Kasaragod, Medical Store, Accuse, Custody, Case, Crime, Bandiyod, Liquor sale medical shop; two in custody.