പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കാസര്‍കോട് കോടതി
May 27, 2019, 18:28 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2019) പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവിന് കോടതി മരണം വരെ തടവ് ശിക്ഷ വിധിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 47കാരനെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) മരണം വരെ തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2017 ഡിസംബര്‍ 27നാണ് പോലീസില്‍ പീഡന പരാതി ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്ത് സി ഐ അബ്ദുര്‍ റഹീം ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒമ്പത് വയസുമുതല്‍ 16 വയസുവരെ മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നുവെങ്കിലും പീഡനം തടയാന്‍ ഒരുശ്രമവും നടത്തിയിരുന്നില്ല. തുടര്‍ന്ന് മാതാവിനെയും പോലീസ് പ്രതി ചേര്‍ത്തിരുന്നുവെങ്കിലും മാതാവിനെ കോടതി വെറുതെവിട്ടു. പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ പീഡന വിവരം അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി പോലീസിലെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Life imprisonment for Molestation case accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Life imprisonment for Molestation case accused
< !- START disable copy paste -->