ലീഗ്- എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം; നിരവധി പേര്‍ക്ക് പരിക്ക്, വീടുകളും പിക്കപ്പ് വാനും തകര്‍ത്തു
Nov 12, 2018, 10:16 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.11.2018) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മച്ചംപാടിയില്‍ ലീഗ് - എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നോളം വീടുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ഒരു പിക്കപ്പ് വാന്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരു എസ് ഡി പി ഐ പ്രവര്‍ത്തകനെ മംഗൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ എസ് ഡി പി ഐ പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മച്ചംപാടി ജലാലിയ നഗറിലെ അബ്ദുര്‍ റഹ് മാന്റെ മകനും വികലാംഗനുമായ ജബ്ബാറിനെ(33)യാണ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്. അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ലത്വീഫ് (33), മോണു ഹാജിയുടെ മകന്‍ മുബഷീര്‍ (17), മൊയ്തീന്റെ മകന്‍ മുഫുള്ളാല്‍ (15), ഫാറൂഖിന്റെ മകന്‍ ഫാരിസ് (11) എന്നിവരെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഫാരിസിന് കല്ലേറിലാണ് പരിക്ക്.
ലീഗ് പ്രവര്‍ത്തകരായ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (32), യൂസഫിന്റ മകന്‍ യൂനുസ് (18), ഹനീഫിന്റെ മകന്‍ സഅദ് (15) എന്നിവരെ പരിക്കുകളോട കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ഇവര്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
എസ് ഡി പി ഐ വാര്‍ഡ് മെമ്പര്‍ ഫൈസല്‍ മച്ചംപാടിയെ ചീത്ത വിളിച്ചതുമായി സംബന്ധിച്ചുണ്ടായ വിഷയത്തില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തിരുന്നതും ഇതിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്.ഡി.പി.ഐ ആരോപിക്കുന്നത്. കര്‍ണാടകയിലെ ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്നും ഇവര്‍ ആരോപിച്ചു. മച്ചംപാടിയിലെ പുത്തബ്ബഹാജി, ഷഫീഖ്, മൊയ്തു, ഇസ്മാഈല്‍, ഫാറൂഖ് എന്നിവരുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. ഇസ്മാഈലിന്റെ വീട്ടു പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ വാനിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
രണ്ട് കാറിലും മൂന്ന് ബൈക്കിലുമെത്തിയ പതിനഞ്ചംഗ സംഘമാണ് വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയതെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. അതേ സമയം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നാട്ടില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സംഘടന വളര്‍ത്താന്‍ ശ്രമിക്കുന്നത് തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Assault, Attack, Crime, Injured, League-SDPI conflict in Machampady
< !- START disable copy paste -->