പൂജാസമയത്തെ തിരക്ക്; ക്ഷേത്രോത്സവം കാണാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു
Apr 13, 2019, 10:43 IST
പെരിയ: (www.kasargodvartha.com 13.04.2019) ക്ഷേത്രോത്സവം കാണാനെത്തിയ സ്ത്രീകളുടെ മാല പൂജാസമയത്തുണ്ടായ തിരക്കിനിടെ കവര്‍ന്നു. കായക്കുളം കമ്മാരച്ചം വീട്ടിലെ കല്യാണിയുടെ നാലുപവന്റെയും പെരിയയിലെ പത്മാവതിയമ്മയുടെ മൂന്നരപ്പവന്റെയും മാലകളാണ് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പൂജാസമയത്തുണ്ടായ തിരക്കിനിടയിലാണ് മാല നഷ്ടപ്പെട്ടത്.
ഇരുവരും ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. മറ്റൊരു സ്ത്രീയുടെ മാല മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നാടോടി സ്ത്രീകളടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഇരുവരും ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. മറ്റൊരു സ്ത്രീയുടെ മാല മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നാടോടി സ്ത്രീകളടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Crime, Temple, Lady's gold chain snatched from Temple
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, Crime, Temple, Lady's gold chain snatched from Temple
< !- START disable copy paste -->