കുണിയയിൽ ദുരൂഹ മരണം: പെട്രോൾ പമ്പിന്റെ കുഴിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹം

● ദുർഗന്ധം കാരണം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
● മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാകാമെന്ന് സംശയം.
● കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
● മദ്യലഹരിയിൽ വീണതാകാം എന്ന് പ്രാഥമിക നിഗമനം.
പെരിയ: (KasargodVartha) കുണിയ നവോദയ നഗറിൽ പെട്രോൾ പമ്പിന് സമീപത്തെ കുഴിയിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് സംശയിക്കുന്നു.
പെരിയ നവോദയ നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിനു ടാങ്ക് സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കാണപ്പെട്ടത്. ചെളി പുരണ്ട് പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
നിർദ്ദിഷ്ട പമ്പിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെ പരിസരത്തെ വീടുകളിൽ നിന്ന് കുട്ടികളെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിയിൽ കാണപ്പെട്ടത്. നല്ല ആഴമുള്ള കുഴിയാണ് ഇത്. മദ്യലഹരിയിൽ കുഴിയിൽ വീണതാകാനാണ് സാധ്യതയെന്ന് സംശയിക്കുന്നു.
കുണിയയിലെ ദുരൂഹ മരണത്തെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: An unidentified, decomposed body was found in a pit near a petrol pump in Kuniya, Kasaragod. The body is believed to be over three days old. Bekal police have started an investigation and suspect the deceased to be a migrant worker. Children discovered the body after noticing a foul smell.
#KuniyaDeath, #Kasaragod, #MysteriousDeath, #KeralaNews, #PoliceInvestigation, #DecomposedBody