city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | കുണ്ടാർ ബാലൻ വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

Kundar Balan Murder Case: Life Imprisonment for Accused
Photo: Arranged

● 2008 മാർച്ച് 27നാണ് കുണ്ടാർ ബാലൻ കൊല്ലപ്പെട്ടത്.
● രാഷ്ട്രീയ വിരോധമായിരുന്നു കാരണമെന്ന് കണ്ടെത്തിയിരുന്നു. 
● 17 വർഷത്തിന് ശേഷം വിധി.

കാസർകോട്: (KasargodVartha) കോൺഗ്രസ് നേതാവ് ആദൂരിലെ കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ 
കേസിൽ കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാധാകൃഷ്ണൻ എന്ന വി രാധാകൃഷ്ണനെ (55) ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
കേസിൽ രണ്ടും മൂന്നും നാലും പ്രതികളായ വി ജയൻ, കെ കുമാരൻ, ദിലീപ് കുമാർ എന്നിവരെ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടിരുന്നു.

2008 മാർച് 27 നാണ് കുണ്ടാർ ബാലൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധം കാരണം ബി ജെ പി പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വഴിതർക്ക പ്രശ്നത്തിൽ മറ്റൊരാൾക്ക് വേണ്ടി ഇടപെട്ടതിൻ്റെ വിരോധമാണ് കൊലപാതത്തിൻ്റെ പ്രധാന കാരണമെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

Kundar Balan Murder Case: Life Imprisonment for Accused

Kundar Balan Murder Case: Life Imprisonment for Accused

ആദ്യം ആദൂർ പൊലീസും, പിന്നീട് കുടുംബത്തിൻ്റെ നിരന്തരമായ പോരാട്ടത്തെ തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിലാണ് 17 വർഷത്തിന് ശേഷം വിധിയുണ്ടായത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർമാരായ അബ്ദുൽ സത്താർ, ചന്ദ്ര മോഹൻ, ചിത്രകല എന്നിവർ ഹാജരായി.

#KeralaNews #JusticeDelayed #PoliticalViolence #CrimeNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia