സമാന്തര ലോട്ടറി വിൽപ്പന: 2.44 ലക്ഷം രൂപയുമായി മൂന്ന് പേർ കുമ്പളയിൽ പിടിയിൽ
● വിഗ്നേഷ് എം ആർ, ശരൺ കുമാർ, പ്രവീൺ കുമാർ എസ് ആർ എന്നിവരാണ് അറസ്റ്റിലായത്.
● ശാന്തിപ്പളം ബസ് സ്റ്റോപ്പിന് സമീപം കാറിൽ ഇരുന്ന് ലോട്ടറി വിൽപ്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്.
● കാസർകോട് എ.എസ്.പി ഡോ. എം. നന്ദഗോപൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
● കുമ്പള ഇൻസ്‌പെക്ടർ ജിജേഷ് പി കെയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം.
കുമ്പള: (KasargodVartha) രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പോലീസിന്റെ പരിശോധനയിൽ 2.44 ലക്ഷം രൂപയുമായി സമാന്തര ലോട്ടറി വിൽപ്പന നടത്തിവന്ന മൂന്ന് പേർ പിടിയിലായി.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ വിഗ്‌നേഷ് എം ആർ (26), ശരൺ കുമാർ (38), പ്രവീൺ കുമാർ എസ് ആർ (30) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ശാന്തിപ്പളം ബസ് സ്റ്റോപ്പിന് സമീപം കാറിൽ ഇരുന്ന് ലോട്ടറി വിൽപ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
കാസർകോട് എ എസ് പി ഡോ എം നന്ദഗോപന്റെ നിർദ്ദേശപ്രകാരം കുമ്പള ഇൻസ്‌പെക്ടർ ജിജേഷ് പി കെയുടെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ് കെ, പ്രൊബേഷൻ എസ് ഐ അനന്തകൃഷ്ണൻ, സി പി ഒ മാരായ പ്രജീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ആരോപിതരെ കുമ്പള പോലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുമ്പളയിൽ നടന്ന ഈ അറസ്റ്റിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത ഷെയർ ചെയ്യുക.
Article Summary: Three people arrested in Kumbla, Kasaragod, for selling illegal parallel lottery tickets worth Rs 2.44 lakh.
#LotteryScam #KumblaArrest #ParallelLottery #KasaragodPolice #CrimeNews #LotteryRacket






