city-gold-ad-for-blogger

കുമ്പളയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായി; വിറ്റതാണെന്ന ആക്ഷേപവുമായി മാതാപിതാക്കളെ പോലീസിൽ ഏൽപ്പിച്ചു

Image Representing Parents Handed Over to Police by Locals in Kumbla After Their Five-Month-Old Baby Went Missing
Photo Credit: Website/Kerala Police

● കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കാണാതായത്.
● സുപ്രിയയും ഭർത്താവ് വസന്തനുമാണ് പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്.
● ആശാ വർക്കർ അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
● കുഞ്ഞ് മരിച്ചുപോയെന്നും പിന്നീട് വളർത്താൻ കൊടുത്തെന്നും പറഞ്ഞത് മൊഴിയിലെ വൈരുധ്യം കൂട്ടി.
● കാണാതായ കുഞ്ഞിനെ കണ്ടെത്താൻ പോലീസ് വിശദമായ ചോദ്യം ചെയ്യൽ തുടങ്ങി.

കുമ്പള: (KasargodVartha) അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുഞ്ഞിനെ വിറ്റതാണെന്ന ആക്ഷേപവുമായി നാട്ടുകാർ മാതാപിതാക്കളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ സുപ്രിയയും ഭർത്താവ് വസന്തനുമാണ് കുമ്പള പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ മൊഴികളിലെ വൈരുധ്യം സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുകയാണ്.

ചോദ്യം ചെയ്യലിൽ മൊഴി മാറ്റി

കുഞ്ഞിൻ്റെ ആരോഗ്യനില സംബന്ധിച്ച് ആശാ വർക്കർ ബുധനാഴ്ച (2910.2025) രാവിലെ വീട്ടിലെത്തി അന്വേഷിക്കുമ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം ആദ്യം പുറത്തറിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ആദ്യം കുഞ്ഞ് മരിച്ചുപോയെന്നായിരുന്നു ദമ്പതികളുടെ മറുപടി നൽകിയത്. അതുസംബന്ധിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടോ എന്ന് ആശാ വർക്കർ ചോദിച്ചപ്പോൾ, സുഹൃത്തായ നവീനകുമാരിയെന്ന സ്ത്രീക്ക് വളർത്താൻ കൊടുത്തിട്ടുണ്ടെന്ന് അവർ പിന്നീട് അറിയിക്കുകയായിരുന്നു.

കുഞ്ഞിനെ വിറ്റതായി ആക്ഷേപം

ദമ്പതികളുടെ മൊഴികളിലെ വൈരുദ്ധ്യത്തിലും കുഞ്ഞിനെ കാണാതായ വിഷയത്തിലും സംശയം തോന്നിയ നാട്ടുകാർ ഇവരെ പിടികൂടി കുമ്പള പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞിനെ വിറ്റതാണെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. യുവതിക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.

അന്വേഷണം തുടങ്ങി

ദമ്പതികളെ വിശദമായി ചോദ്യം ചെയ്യല്‍ നടത്തി, കുഞ്ഞിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം; നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Parents handed over to police by locals in Kumbla after their 5-month-old baby went missing; child sale alleged.

#Kumbla #MissingBaby #KeralaCrime #InterstateWorkers #ChildMissing #PoliceInvestigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia