Police Action | സ്വകാര്യ പറമ്പിലൂടെ പുഴയിലേക്ക് നേരിട്ട് നിര്‍മിച്ച റോഡ് പൊലീസ് കിളച്ച് മറിച്ചു; മണല്‍ കടത്തിനെതിരെ ശക്തമായ നടപടി
Mar 28, 2023, 19:39 IST
കുമ്പള: (www.kasargodvartha.com) സ്വകാര്യ പറമ്പിലൂടെ പുഴയിലേക്ക് നേരിട്ട് നിര്‍മിച്ച റോഡ് കുമ്പള പൊലീസ് കിളച്ചുമറിച്ചു. കുമ്പള ഇച്ചിലങ്കോടിലെ പാച്ചാണി, മണ്ടേക്കാപ്പ് എന്നിവിടങ്ങളില്‍ പുഴയിലേക്ക് ഉണ്ടാക്കിയ റോഡുകളാണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഇവിടെ ടിപര്‍ ലോറികള്‍ ഉണങ്ങിവരണ്ട പുഴയില്‍ നേരിട്ടിറങ്ങി മണല്‍ ലോഡ് ചെയ്തു കടത്തികൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണല്‍ കടത്തിനെക്കുറിച്ചു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐ അനീഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് റോഡുകള്‍ തകര്‍ത്തത്. ഇതിതിനിടയില്‍ തിങ്കളാഴ്ച രാത്രി മണല്‍ കടത്തുകയായിരുന്ന ടിപര്‍ ലോറി മുട്ടം ഗേറ്റിനടുത്തു വെച്ച് പൊലീസ് പിടികൂടി. ഡ്രൈവര്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇസ്മാഈലിനെ (45) അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kasaragod, Kumbala, Crime, Top-Headlines, Police, Sand Mafia, Kumbala Police Station, Kumbala police destroyed road built directly to river through private land.
< !- START disable copy paste -->