'ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11 വയസുള്ള വിദ്യാർഥിനിയെ ഉപദ്രവിച്ചു'; ഹെഡ്മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ
● കണ്ണൂർ ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുധീർ ആണ് അറസ്റ്റിലായത്.
● കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
● പഴയ സൗഹൃദം മുതലെടുത്താണ് പ്രതി വിദ്യാർഥിനിയെ അനുനയിപ്പിച്ച് കൊണ്ടുപോയതെന്നാണ് കണ്ടെത്തൽ.
● കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിക്കുന്നതിനിടെയാണ് വിവരം പുറത്തായത്.
● കെ എസ് ടി എ അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ സുധീർ.
കുമ്പള: (KasargodVartha) ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11 വയസുള്ള വിദ്യാർഥിനിയെ രാത്രിയിൽ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്കൂളിലെ ഹെഡ് മാസ്റ്ററും കണ്ണൂർ ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ എന്‍ കെ സുധീറിനെ (48) പോക്സോ കേസിൽ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെൺകുട്ടിക്കാണ് അധ്യാപകനിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് പരാതി.
ഗൃഹപ്രവേശന ചടങ്ങ് നടന്ന വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാൾക്ക് ആ വീട്ടിലെ കുട്ടിയോടൊപ്പം പരിപാടി നടന്ന വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുപോയി കൊടുത്ത് മടങ്ങും വഴിയായിരുന്നു അധ്യാപകൻ പെൺകുട്ടിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ചതെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ പെൺകുട്ടിയെ അധ്യാപകൻ പഠിപ്പിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ അനുനയിപ്പിച്ച് രാത്രിയുടെ മറവിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് അന്വേഷണത്തിൽ പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. രാത്രി ഒൻപത് മണിയോടെയാണ് അതിക്രമം നടന്നതെന്നാണ് വിവരം.
കുട്ടിയെ ഏറെ നേരം കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി മാതാവിനോട് വിവരം പറയുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് രാത്രിയിൽ തന്നെ അധ്യാപകനെ കസ്റ്റഡിയിലെടുത്തു.
കെ എസ് ടി എ അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ സുധീർ. തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പെൺകുട്ടിയെയും വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. അറസ്റ്റിലായ അധ്യാപകനെ തിങ്കളാഴ്ച വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് കുമ്പള പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കാൻ എന്ത് ചെയ്യണം? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Headmaster arrested in Kumbala under POCSO for allegedly assaulting 11-year-old girl during ceremony.
#POCSO #Kumbala #HeadmasterArrest #StudentSafety #ChildAbuse #KSTA






