കോളജ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
● ഞായറാഴ്ച പുലർച്ചെ 1.30നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നത്.
● കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
● ഷാനിബിനെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നയാളാണ് ഷാനിബ്.
● മൂന്ന് വർഷം മുമ്പ് ഷാനിബിൻ്റെ പിതാവ് മൊയ്തീൻ പുഴയിൽ മുങ്ങി മരിച്ചിരുന്നു.
കുമ്പള: (KasargodVArtha) കോളേജ് വിദ്യാർത്ഥിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള നിത്യാനന്ദ മഠത്തിനടുത്ത് താമസിക്കുന്ന പരേതനായ മൊയ്തീൻ്റെയും നൂർജഹാൻ്റെയും മകൻ ഷാനിബ് (21) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 1.30നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് കുമ്പള പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തി ഷാനിബിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. മരണകാരണം സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
ശനിയാഴ്ച, കുമ്പള 18-ാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞടുപ്പ് പ്രചരണ പരിപാടിയിൽ ഉൾപ്പെടെ ഷാനിബ് സജീവമായി പങ്കെടുത്തിരുന്നതായി പറയുന്നു. നല്ല സുഹൃദ് വലയത്തിന് ഉടമയായിരുന്ന ഈ യുവാവിൻ്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് വർഷം മുമ്പ് ഷാനിബിൻ്റെ പിതാവ് മൊയ്തീൻ മൊഗ്രാൽ പുഴയിൽ മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി മുങ്ങി മരിച്ചിരുന്നു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: College student Shanib (21) found dead in his Kumbala bedroom, shocking the community. Police launch investigation.
#Kumbala #Kasaragod #Tragedy #CollegeStudent #PoliceInvestigation #LocalNews






