city-gold-ad-for-blogger

കുമ്പളയിൽ ഡിവൈഎഫ്ഐ നേതാവായ യുവ അഭിഭാഷകയുടെ ദുരൂഹ മരണം; സഹപ്രവർത്തകനായ അഭിഭാഷകനെ കാണാതായി; മരിക്കുന്നതിന് മുമ്പ് വീഡിയോ കോൾ വിളിച്ചു; അന്വേഷണം ആവശ്യപ്പെട്ട് സി പി എം

Police car outside office where advocate was found dead
Photo: Special Arrangement

● ഇരുവരും വർഷങ്ങളായി ഒരേ ഓഫിസിലാണ് പ്രവർത്തിച്ചിരുന്നത്.
● സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സി പി എം കുമ്പള ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
● കൂടുതൽ വിവരങ്ങൾക്കായി രഞ്ജിതയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കാസർകോട്: (KasargodVartha) ഡിവൈഎഫ്ഐ നേതാവും യുവ അഭിഭാഷകയുമായ രഞ്ജിതയെ (30) കുമ്പളയിലെ സ്വന്തം ഓഫിസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ദുരൂഹതകളിലേക്ക് വഴി തുറക്കുന്നു. മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ അഭിഭാഷകനെ കാണാതായതാണ് പ്രധാന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.

സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് രഞ്ജിതയെ കുമ്പള ടൗണിലെ ഓഫിസിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കൾ ഫോൺ വിളിച്ചിട്ട് പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് ഓഫിസിലെത്തി വാതിലിൽ മുട്ടിയെങ്കിലും തുറക്കാതിരുന്നതിനെത്തുടർന്ന്, പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് അഭിഭാഷകയെ തൂങ്ങിയ നിലയിൽ കണ്ടതെന്നും അധികൃതർ വ്യക്തമാക്കി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഓഫിസിനകത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കുറിപ്പിൽ സഹപ്രവർത്തകനായ അഭിഭാഷകനെതിരെ സൂചനകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

മരണത്തിനു തൊട്ടുമുമ്പ് രഞ്ജിത ഈ സഹപ്രവർത്തകനായ അഭിഭാഷകനുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നതായി രഞ്ജിതയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് കണ്ടെത്തി. വീഡിയോ കോളിനുശേഷം അതേ അഭിഭാഷകൻ രഞ്ജിതയുടെ ഭർത്താവിനെ വിളിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

എന്നാൽ, രഞ്ജിതയുടെ മൃതദേഹം കാണാനോ, ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനോ സഹപ്രവർത്തകനായ അഭിഭാഷകൻ എത്തിയില്ല. മരണശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. 

ഇദ്ദേഹം അന്യജില്ലക്കാരനാണ്, നീലേശ്വരത്തിനു സമീപമാണ് വീടെന്നും നേരത്തേ കുമ്പളയിലെ ഒരു കണ്ണട ഷോപ്പിൽ മാനേജരായും ഇദ്ദേഹം ജോലി ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുമ്പളയിലെ ഒരേ ഓഫീസിലാണ് പ്രവർത്തിച്ചിരുന്നത്. ഇരുവരും വിവാഹിതരും രഞ്ജിതയ്ക്ക് ഒരു മകനുമുണ്ട്.

ഈ സാഹചര്യത്തിൽ ദുരൂഹത വർധിച്ചതായി കുടുംബാംഗങ്ങളും സിപിഎം നേതൃത്ത്വവും സംശയം പ്രകടിപ്പിച്ചു. 'ഞാൻ മരിക്കുകയാണ്' എന്ന കുറിപ്പാണ് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി അഭിഭാഷകയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത അകറ്റണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം കുമ്പള ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അഭിഭാഷകനെ ഉടൻ കണ്ടെത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഏരിയാ സെക്രട്ടറി സി. എ. സുബൈർ ആവശ്യപ്പെട്ടു.

ഈ ദുരൂഹത നിറഞ്ഞ സംഭവത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത ഷെയർ ചെയ്യുക. 

Article Summary: Young advocate found dead in office; police suspect colleague lawyer who is now missing.

#KasargodNews #AdvocateDeath #Kumbala #MissingLawyer #DYFI #KeralaCrime

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia