city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീ പ്രവര്‍ത്തകരുടെ തട്ടുകട അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2018) കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന തട്ടുകട ഇരുളിന്റെ മറവില്‍ അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചു. ആലയി ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് അടുത്തുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന കടയാണ് കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ചത്. രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് തട്ടുകട കത്തി നശിച്ചതായി കണ്ടത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

തട്ടുകടയുടെ പിറകിലായി പുതുതായി വീട് പണിയുന്നുണ്ട്. മുന്‍വശത്തുള്ള തട്ടുകട തന്റെ വീടിന് മറയാകുമെന്നതാന്‍ പൊളിച്ചുമാറ്റാന്‍ വീട്ടുടമസ്ഥന്‍ കുടുംബശ്രീ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കട തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ ഇയാളാണെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കട തീവെച്ച് നശിപ്പിച്ചതിലൂടെ അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ തട്ടുകട അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചു
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, fire, Kudumbasree, Kudumbasree shop set fire
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia