ട്രെയിന്‍ യാത്രക്കാരനായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ അജ്ഞാത സംഘം ക്രൂരമായി അക്രമിച്ചു
Sep 24, 2018, 15:31 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2018) ട്രെയിന്‍ യാത്രക്കാരനായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ അജ്ഞാത സംഘം ക്രൂരമായി അക്രമിച്ചു. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി ഷിബു (45) വിനെയാണ് ആക്രമിച്ചത്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്രക്കാരനായിരുന്നു ഷിബു.
എസ്.11 റിസര്‍വ്വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഷിബു യാത്ര ചെയ്തിരുന്നത്. ഏതോ ഇരുമ്പ് പോലുള്ള മാരകായുധം കൊണ്ടുള്ള അടിയേറ്റ് തലയ്ക്കും ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിന്‍ കാസര്‍കോട്ട് എത്തുന്നതിന് മുമ്പ് കോച്ചില്‍ ബഹളം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫും റെയില്‍വെ പോലീസും എത്തിയപ്പോഴാണ് ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ ഷിബുവിനെ കണ്ടെത്തിയത്. അക്രമികളെ കണ്ടെത്താനായില്ല. ഇവര്‍ മറ്റ് കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയതായാണ് കരുതുന്നത്.
ഷിബു മദ്യലഹരിയിലായിരുന്നതായാണ് സംശയിക്കുന്നത്. അതു കൊണ്ടു തന്നെ അക്രമത്തെ കുറിച്ച് കൂടുതലൊന്നും ചോദിച്ചറിയാന്‍ പോലീസിന് സാധിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇയാളുടെ പോക്കറ്റില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് വരുത്തി അതിലാണ് ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തലയ്ക്ക് ആഴത്തില്‍ പരിക്കുള്ളതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Stabbed, Attack, Assault, Crime, Top-Headlines, KSRTC Driver assaulted in Train
< !- START disable copy paste -->