city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | ഒടുവിൽ ആ അജ്ഞാത കണ്ടക്ടറെ കണ്ടെത്തി; കെഎസ്ആർടിസി ബസിൽ 16കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ നിർണായക അറസ്റ്റ്

Photo of KSRTC conductor arrested for abuse of minor.
Photo: Arranged
● പി രാജ (42) ആണ് അറസ്റ്റിലായത്.
● കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
● നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
● കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

നീലേശ്വരം: (KasargodVartha) കഴിഞ്ഞ വർഷം മെയ് മാസത്തിൽ നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും കണ്ണൂരിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 വയസുകാരനെ കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന അജ്ഞാതനായ കണ്ടക്ടറെ ഒടുവിൽ അറസ്റ്റ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി രാജ (42) ആണ് അറസ്റ്റിലായത്.

2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് മറ്റൊരു സീറ്റിലാണ് അന്ന് ഇരുന്നിരുന്നത്. പിന്നീട് കൗമാരക്കാരന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. കൗൺസിലിംഗിനിടെ കൗമാരക്കാരൻ ബസ് യാത്രയിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു.

Photo of KSRTC conductor arrested for abuse of minor.

ഇതേത്തുടർന്ന് ബന്ധപ്പെട്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന് ഏറെ നാളുകൾക്കു ശേഷമാണ് പരാതി ലഭിച്ചതെങ്കിലും, പ്രതിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും ഒടുവിൽ പിടികൂടുകയുമായിരുന്നു. നീലേശ്വരം എസ്‌ഐ വിഷ്ണുപ്രസാദും സംഘവും വീട്ടിൽ എത്തിയാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

A KSRTC bus conductor has been arrested in connection with the sexual abuse of a 16-year-old boy on a bus in May 2024. The victim, who was traveling with his mother, revealed the incident during counseling. The accused was identified and arrested based on the victim's description.

#ChildSafety #KeralaCrime #KSRTC #Abuse #Arrest #Justice

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia