അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 12 യാത്രക്കാർക്ക് പരിക്ക്
● കണ്ണൂർ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്.
● ഒരു ബസ് സ്റ്റാൻഡിനകത്തുനിന്ന് പയ്യന്നൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
● വനിതാ കണ്ടക്ടർ, ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
● പരിക്കേറ്റ എല്ലാവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കാഞ്ഞങ്ങാട്: (KasargodVartha) അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 12 യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
കണ്ണൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ടൗൺ-ടു-ടൗൺ ബസും, കാഞ്ഞങ്ങാട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനകത്തുനിന്ന് പയ്യന്നൂരിലേക്ക് യാത്ര തിരിക്കുകയായിരുന്ന ബസിന്റെ വശത്ത്, കണ്ണൂരിൽ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ വനിതാ കണ്ടക്ടർ, ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ എല്ലാവരെയും ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.
Article Summary: Two KSRTC buses collided inside Alamipally Bus Stand, Kanhangad, injuring 12 passengers.
#KSRTC #Kanhangad #BusAccident #Alamipally #KeralaNews






