കെ എസ് ആര്‍ ടി സി കണ്ടക്ടറെ മുഖംമൂടി ധരിച്ചെത്തിയ സംഘം ലോഡ്ജില്‍ കയറി ആക്രമിച്ചു
Aug 1, 2019, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2019) കെ എസ് ആര്‍ ടി സി കണ്ടക്ടറെ മുഖംമൂടി ധരിച്ചെത്തിയ സംഘം ലോഡ്ജില്‍ കയറി ആക്രമിച്ചതായി പരാതി. നീലേശ്വരം ചാത്തമത്ത് സ്വദേശിയും കാസര്‍കോട് ഡിപ്പോയിലെ ബസ് കണ്ടക്ടറുമായ കെ മനോജ് ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെ ലോഡ്ജിലെ മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു മനോജ്. പുലര്‍ച്ചെ രണ്ടു മണിയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോള്‍ അകത്തു കയറിയ സംഘം മനോജിനെ മാരകായുധം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
തലയ്ക്ക് പരിക്കേറ്റ മനോജ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ജോലി കഴിഞ്ഞ് ലോഡ്ജ് മുറിയിലാണ് താമസിക്കാറുള്ളത്. അടുത്ത മുറികളില്‍ വേറെയും ജീവനക്കാരുണ്ടായിരുന്നു. രാവിലെ തൊട്ടടുത്ത റൂമിലെ താമസക്കാര്‍ ഉണര്‍ന്നപ്പോഴാണ് ബോധരഹിതനായി വീണുകിടന്ന മനോജിനെ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയിലെ മുറിവ് സാരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
സംഭവം സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, KSRTC, Crime, KSRTC Bus Conductor attacked by Unknown Gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Attack, KSRTC, Crime, KSRTC Bus Conductor attacked by Unknown Gang
< !- START disable copy paste -->