കെ എസ് ഇ ബി ഓവര്‍സിയറെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൈയ്യേറ്റം ചെയ്തതായി പരാതി
Feb 15, 2019, 15:40 IST
നീലേശ്വരം: (www.kasargodvartha.com 15.02.2019) വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റെടുക്കാന്‍ പോകുകയായിരുന്ന കെ എസ് ഇ ബി ഓവര്‍സിയറെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതി. നീലേശ്വരം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ ചെറുവത്തൂരിലെ രവീന്ദ്രനെ കാഞ്ഞങ്ങാട് എംവിഐ വി അനില്‍കുമാര്‍ കൈയ്യേറ്റം ചെയ്തതായി കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്.
പടിഞ്ഞാറ്റംകൊഴുവലില്‍ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനായി പോസ്റ്റെടുക്കുന്നതിന് ചിറപ്പുറം ആലിങ്കീഴിലേക്ക് പോകുമ്പോഴാണ് സ്വകാര്യ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനത്തിലെത്തിയ എംവിഐ രവീന്ദ്രനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തത്. പോസ്റ്റെടുക്കാനായി വാടകക്ക് വിളിച്ച ടെമ്പോ വാന്‍ എംവിഐ തടഞ്ഞുനിര്‍ത്തിയതിന്റെ കാരണമന്വേഷിക്കാന്‍ ചെന്നപ്പോഴാണത്രെ എം വിഐ അപമര്യാദയോടെ പെരുമാറി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Crime, Neeleswaram, KSEB overseer attacked by MVI
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Crime, Neeleswaram, KSEB overseer attacked by MVI
< !- START disable copy paste -->