വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെ എസ് ഇ ബി ജീവനക്കാരനെ മര്‍ദിച്ച മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി
Oct 5, 2018, 11:31 IST
ബേക്കല്‍: (www.kasargodvartha.com 05.10.2018) വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെ എസ് ഇ ബി ജീവനക്കാരനെ മര്‍ദിച്ച മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. ചിത്താരി വൈദ്യുത സെക്ഷനിലെ ലൈന്‍മാന്‍ പി കെ സുഗുണനാണ് മര്‍ദനമേറ്റത്. ബേക്കല്‍ ജംഗ്ഷനിലെ സാന്ത്വനം മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഖയ്യൂമാണ് മര്‍ദിച്ചതെന്ന് സുഗുണന്‍ ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. വൈദ്യുതി ബില്ല് അടക്കാതിരിക്കുന്നതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കാനെത്തിയപ്പോള്‍ മീറ്റര്‍ ബോക്‌സിന്റെ വാതില്‍ പിടിച്ചു മുഖത്തടിക്കുകയും അരയ്ക്കു കീഴെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സുഗുണന്‍ പരാതിപ്പെട്ടു. സ്ഥിരമായി വൈദ്യുതി ബില്ല് അവസാന തീയതിക്കു ശേഷമാണ് ഖയ്യൂം അടയ്ക്കുന്നതെന്നും സുഗുണന്‍ ആരോപിക്കുന്നു.
ഈ മാസത്തെ ബില്ല് ഒന്നാം തീയതിയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ബില്ല് തീയതിയുടെ പിറ്റേന്നു തന്നെ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കണമെന്നാണ് നിര്‍ദേശമെങ്കിലും മെഡിക്കല്‍ സ്റ്റോര്‍ ആയതിനാലാണ് രണ്ടു ദിവസം സാവകാശം നല്‍കിയതെന്നും സുഗുണന്‍ പറഞ്ഞു. അക്രമ സംഭവം ഓഫീസിലെത്തി സബ് എഞ്ചിനീയറെ അറിയിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷിച്ചു വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Police, complaint, Crime, Electricity, KSEB Employee assaulted by Medical store owner
< !- START disable copy paste -->