Criticism | കൃപേഷ് - ശരത് ലാല്‍ കേസ് വിധി: പ്രതികളെ ചിറകിനടിയില്‍ സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണിതെന്ന് ജെബി മേത്തര്‍
● ജെബി മേത്തര്‍ പിണറായി വിജയനെ പ്രതികളെ സംരക്ഷിച്ചതായി കുറ്റപ്പെടുത്തി
● പിൻറെ ഇടപെടലിനെതിരെ ജെബി മേത്തര്‍ നിയമനടപടികള്‍ ആവശ്യപ്പെട്ടു
● പ്രതികളെ രക്ഷിക്കാൻ ചിലവഴിച്ച പണം കേരള സർക്കാരിലേക്ക് തിരിച്ചടയ്‌ക്കണമെന്ന് ജെബി
കാസര്‍കോട്: (KasargodVartha) കൃപേഷ് - ശരത് ലാല്‍ കേസിലെ പ്രധാന പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത് അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി പ്രസ്താവിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍ക്കൊപ്പമായിരുന്നു കേരളം എന്നും പ്രതികളെ ചിറകിനടിയില്‍ സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണിത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തതിന് പിണറായിക്കെതിരെ കേസ് എടുക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെന്ന് കണ്ടെത്തി കോടതി ഇപ്പോള്‍ ശിക്ഷിച്ച പ്രതികളെ രക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതി വരെ കേസ് നടത്തിയത് എന്നും അവര്‍ ആരോപിച്ചു. പ്രതികളെ രക്ഷിക്കാന്‍ ചിലവഴിച്ച പണം സി.പി.എം, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. ചെറിയ ശിക്ഷക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ അപ്പീല്‍ സമര്‍പ്പിക്കണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
#KripeeshSharathLalCase #PinarayiVijayan #JebiMather #KeralaPolitics #LegalNews #CourtVerdict