Murder Probe | ഷഹബാസിനെ കൊല്ലാൻ കുറ്റാരോപിതനായ വിദ്യാർഥിക്ക് 'നഞ്ചക്ക്' നൽകിയത് പിതാവോ? കൃത്യമായ ആസൂത്രണം നടന്നുവെന്ന വിലയിരുത്തലിൽ പൊലീസ്; പിടിയിലായവരുടെ എണ്ണം 6 ആയി

● പ്രതിയുടെ പിതാവ് സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടയാളാണ്.
● രക്ഷിതാക്കൾ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കുന്നു.
● കൊലപാതകത്തിൽ ആറ് വിദ്യാർത്ഥികളും പൊലീസ് കസ്റ്റഡിയിലാണ്.
കോഴിക്കോട്: (KasargodVartha) താമരശ്ശേരിയിൽ എസ്എസ്എൽസി വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) വിദ്യാർഥി സംഘട്ടനത്തിൽ കൊല്ലപ്പെടാൻ ഇടയായതിൽ പ്രധാന പ്രതിയുടെ പിതാവിനും പങ്കുണ്ടോ? അന്വേഷണം ഈ വഴിക്കും നീങ്ങുന്നു. കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നുവന്ന റൂറൽ എസ് പി കെ ഇ ബൈജുവിന്റെ വിലയിരുത്തലാണ് ഇപ്പോൾ പ്രധാന പ്രതിയുടെ പിതാവിലേക്കും അന്വേഷണം നീളുന്നത്.
കുറ്റരോപിതനായ വിദ്യാർത്ഥിയുടെ പിതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് അന്വേഷണം ഈ വഴിക്കും നീങ്ങിയത്. ഇയാൾ നേരത്തെ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊലപാതകത്തിന് നേതൃത്വം നൽകിയ പ്രധാനിയെന്ന് പറയുന്ന വിദ്യാർത്ഥിക്ക് നഞ്ചക്ക്, ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കി പിതാവ് തന്നെ നൽകി വിട്ടതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുറ്റാരോപിതനായ വിദ്യാർഥി, ഷഹബാസിനെ കൊല്ലാനെടുത്ത മുൻകൂട്ടിയുള്ള തീരുമാനം പിതാവിനെ അറിയിക്കുകയും പിതാവിന്റെ സമ്മതത്തോടെ കൃത്യം നടത്തിയതാണോ എന്നും പിതാവിന്റെ മുൻ കേസുകളുടെ സ്വഭാവത്തിൽ നിന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നഞ്ചക്ക് ഈ വീട്ടിൽ നിന്ന് തന്നെയാണ് പൊലീസ് കണ്ടെടുത്തിയിട്ടുള്ളതും. പിടിയിലായ മറ്റ് വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പങ്കും ഗൂഢാലോചനയും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
അതേസമയം, ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥിയെക്കൂടി പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇതോടെ പൊലീസ് പിടിയിലാകുന്ന വിദ്യാർഥികളുടെ എണ്ണം ആറായി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Police investigate if father provided weapon in student murder case. Father's criminal background under scrutiny. Sixth student taken into custody.
#MurderProbe, #Kozhikode, #StudentViolence, #CriminalLink, #PoliceInvestigation, #ParentalRole