city-gold-ad-for-blogger

കൺഫ്യൂഷൻ ഒഴിവാക്കാൻ മോഷ്ടിച്ച കടകളുടെ പേരുകൾ എഴുതി സൂക്ഷിച്ചു; അറസ്റ്റിലായതോടെ തെളിഞ്ഞത് 48 കവർച്ച കേസുകൾ

Man arrested for theft by police in Kerala
Representational Image generated by Gemini

● ഫറോക്ക് എസിപി ക്രൈം സ്ക്വാഡും നല്ലളം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
● ചാഴൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കടകളുടെ പട്ടിക കണ്ടെത്തി.
● വീണ്ടും കയറി കുടുങ്ങാതിരിക്കാനാണ് പേരുകൾ എഴുതി സൂക്ഷിച്ചതെന്ന് പ്രതിയുടെ മൊഴി.
● പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

നല്ലളം (കോഴിക്കോട്): (KasargodVartha) അരീക്കാട് 'ഹോട്ട് ബേക്ക്' ഹോട്ടലിലെ ക്യാഷ് കൗണ്ടറിലെ നേർച്ചപ്പെട്ടി മോഷ്ടിച്ച കേസിൽ സന്തോഷ് കുമാർ എന്നയാളെ ഫറോക്ക് എസിപി ക്രൈം സ്ക്വാഡും നല്ലളം പോലീസും ചേർന്ന് പിടികൂടിയപ്പോൾ പോലീസിന് തെളിയിക്കാനായത് 48 മോഷണക്കേസുകൾ.

തൊണ്ടിമുതൽ കണ്ടെടുക്കാൻ പ്രതിയുടെ ചാഴൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘത്തിന് ഹോട്ടലുകളുടെ പട്ടിക കണ്ടു ഞെട്ടിയത്. ഒരു തവണ കയറിയ കടയിൽ പിന്നീട് കയറി കുടുങ്ങാതിരിക്കാനാണ് പേരുകൾ എഴുതി സൂക്ഷിക്കുന്നതെന്ന് മോഷ്ടാവ് മൊഴി നൽകിയതോടെ അന്വേഷണ സംഘത്തിന് അത് വലിയ സഹായമായി. ഒറ്റയടിക്ക് 48 മോഷണങ്ങൾ തെളിയിക്കാനുമായി.

മോഷണത്തിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സന്തോഷ് കുമാറിനെതിരെ 13 കേസുകൾ നിലവിലുണ്ട് എന്നും നല്ലളം ഇൻസ്പെക്ടർ കെ സുമിത് കുമാർ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

മോഷണം നടത്തിയ കടകളുടെ പട്ടിക എഴുതി സൂക്ഷിച്ച മോഷ്ടാവിനെക്കുറിച്ചുള്ള ഈ അമ്പരപ്പിക്കുന്ന വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക. കമൻ്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: Thief arrested in Kozhikode; solved 48 theft cases after police found his list of stolen shops.

#KozhikodeCrime #TheftCase #KeralaPolice #NallalamPolice #SerialThief #CrimeNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia