city-gold-ad-for-blogger

Ragging | ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി പരാതി; കോഴിക്കോട് മെഡികൽ കോളജിൽ 11 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Image Representing Ragging Complaint at Kozhikode Medical College
Representational Image Generated by Meta AI

● സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നാണ് പരാതി.
● കോളേജ് ഹോസ്റ്റലില്‍വെച്ചാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു.
● തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറി. 

കോഴിക്കോട്: (KasargodVartha) ഗവ. മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി പരാതി. സംഭവത്തില്‍ 11 രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.  

kozhikode medical college ragging

കോളേജ് ഹോസ്റ്റലില്‍വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പല്‍ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുമല്ലോ?

11 students have been suspended from Kozhikode Medical College following a complaint of ragging first-year MBBS students. The incident reportedly occurred in the college hostel.

#Ragging #MedicalCollege #StudentSuspension #Kozhikode #Kerala #Education

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia