Arrested | 'നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ബൈകില്‍ കറങ്ങി നടന്ന് മോഷണം പതിവാക്കി'; 19കാരന്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kasargodvartha.com) നഗരത്തില്‍ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ബൈകില്‍ കറങ്ങി നടന്ന് മോഷണം പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തായി പൊലീസ്. ഡനിയാസ് ഹംറാസ് കെ എം (19)നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ബൈകിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് മോഷണം നടത്തുകയാണ് യുവാവിന്റെ രീതി. യാത്രക്കാര്‍ കുറവുള്ള റോഡുകള്‍ തെരഞ്ഞെടുത്താണ് ഹംറാസ് മോഷണം നടത്തുന്നത്. ആളില്ലാത്ത റോഡിലൂടെ ബൈകിന്റെ നമ്പര്‍ പ്ലേയിറ്റ് ഊരി മാറ്റിയ ശേഷം കറങ്ങും.
അടുത്തിടെ പ്രതി ഒറ്റക്ക് നന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.
Keywords: Kozhikode, news, Kerala, Top-Headlines, Bike, Police, Crime, Kozhikode: 19 year old boy arrested for robbery case.