Assault | തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തര്‍ക്കം; കോട്ടയത്ത് പൊലീസുകാരന്‍ മര്‍ദനമേറ്റ് മരിച്ചു

● അക്രമത്തിന്റെ വീഡിയോ ചിത്രീകരിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.
● ഉദ്യോഗസ്ഥന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണത്തിനിരയായത്.
● 'പിടിയിലായ 27 കാരന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി.'
കോട്ടയം: (KasargodVartha) ഏറ്റുമാനൂര്‍ കാരിത്താസ് ജംക്ഷനു സമീപം പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദനമേറ്റ് മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവര്‍ മാഞ്ഞൂര്‍ സൗത്ത് നീണ്ടൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തില്‍ അയ്മനം ഗ്രാമ പഞ്ചായത് പരിധിയിലെ ജിബിന്‍ ജോര്‍ജിനെ (27) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ജിബിന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാരിത്താസ് ജംക്ഷനിലെ ബാര്‍ ഹോട്ടലിന് സമീപമായിരുന്നു ആക്രമണ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഇതിനിടെ ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ കയറിയപ്പോള്‍ ശ്യാം പ്രസാദും അക്രമി സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വീഡിയോ ചിത്രീകരിക്കാന്‍ തുടങ്ങിയെന്നും ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ എസ് ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ച് മാറ്റി, ശ്യാമിനെ തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന ശ്യാം പുലര്‍ച്ചെ നാലുമണിയോടെ മരിച്ചു.
ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
A police officer, Shyam Prasad, died from assault after an argument at a restaurant in Kottayam. The accused, Jibin George, has been arrested.
#KottayamNews, #PoliceOfficer, #Assault, #Death, #KottayamPolice, #JibinGeorge