Ragging | 'നഗ്‌നരാക്കി നിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടു, കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു'; കോട്ടയം നഴ്‌സിംഗ് കോളജിലെ റാഗിങ് പരാതിയില്‍ നടപടി

● ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയാണ് നടപടി.
● ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് അതിക്രമത്തിന് ഇരയായത്.
● മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിലാണ് പരാതി.
● പിടിയിലായ വിദ്യാര്‍ഥികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കോട്ടയം: (KasargodVartha) ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോട്ടയം സ്വദേശി സാമുവല്‍, വയനാട് സ്വദേശി ജീവ, മലപ്പുറം സ്വദേശികളായ റിജില്‍ ജിത്ത്, രാഹുല്‍ രാജ്, കോട്ടയം സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
പ്രതികളെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറില്‍ റാഗിങ് തുടങ്ങിയതായാണ് പരാതി. വിദ്യാര്‍ഥികളെ നഗ്‌നരാക്കി നിര്‍ത്തിയതായും സ്വകാര്യ ഭാഗങ്ങളില്‍ വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബല്‍ തൂക്കിയിട്ട് ക്രൂരത കാട്ടിയതായും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് ലോഷന്‍ തേച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇത്തരം ക്രൂരമായ റാഗിങ് രീതികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Five senior students have been arrested in connection with a ragging complaint at the Kottayam Government Nursing College. First-year students were subjected to brutal acts, including being stripped naked, having dumbbells hung on their private parts, and being injured with compasses. The college has suspended the accused students.
#Ragging #Kerala #NursingCollege #StudentAbuse #Arrest #Crime