Arrested | ബാഗില്‍ കളിപ്പാട്ടത്തിനൊപ്പം ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് പിടികൂടി; 24കാരന്‍ അറസ്റ്റില്‍
കൊല്ലം: (www.kasargodvartha.com) കൊട്ടാരക്കരയില്‍ 106 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ 24കാരനായ അമലിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ ബാഗില്‍ പുതിയ വസ്ത്രങ്ങളും പാദരക്ഷയും കളിപ്പാട്ടവും ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അമല്‍ ബെംഗ്‌ളൂറില്‍ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വില്‍പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ബെംഗ്‌ളൂറില്‍ പോയി വരും വഴി കൊട്ടാരക്കരയില്‍ ബസ് ഇറങ്ങിയപ്പോഴാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാന്‍സാഫ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്ര വലിയ തോതില്‍ ലഹരി മരുന്നു വാങ്ങിക്കാന്‍ പണം മുടക്കിയത് ആരെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kollam, News, Kerala, arrest, Crime, Drugs, Top-Headlines, Police, Kollam: Man arrested with drugs.