കേരളത്തിലെ തടവറകള്‍ കൊടി സുനിക്ക് സുഖവാസ കേന്ദ്രങ്ങളോ? ജയിലില്‍ നിന്നും ഖത്തറിലുള്ള സ്വര്‍ണ വ്യാപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം രേഖകളില്ലാതെ വാങ്ങണമെന്ന് ആവശ്യം, അംഗീകരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി ആക്രമിക്കുമെന്നും കൊടി സുനി, സംഭവത്തെക്കുറിച്ച് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് വ്യാപാരി
Jun 26, 2019, 11:02 IST
കോഴിക്കോട്: (www.kasargodvartha.com 26.06.2019) ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് കേരളത്തിലെ തടവറകള്‍ കൊടി സുനിക്ക് സുഖവാസ കേന്ദ്രങ്ങളോ എന്ന സംശയമാണ് ജനങ്ങള്‍ക്ക്. കൊടി സുനി ജയിലില്‍ നിന്നും ഖത്തറിലുള്ള സ്വര്‍ണ വ്യാപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കാട്ടി കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറില്‍ സ്വര്‍ണ വ്യാപാരിയുമായ കോയിശേരി മജീദ് അറിയിച്ചു. ഇത് സംബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഉടന്‍ പരാതി നല്‍കും.
സംഭവത്തെക്കുറിച്ച് താമരശേരി ഡിവൈഎസ്പി മജീദിന്റെ ഭാര്യ വ്യാഴാഴ്ച പരാതി നല്‍കിയേക്കും. കഴിഞ്ഞ മാസം മെയ് 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം രേഖകളില്ലാതെ വാങ്ങണമെന്ന് വ്യാപാരിയോട് സുനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു.
സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് അറിയിച്ച ശേഷമാണ് ഭീഷണിപ്പെടുത്തിയത്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി ആക്രമിക്കുമെന്നും സുനി മജീദിനോട് പറഞ്ഞിതുന്നു. ഉടന്‍ നാട്ടിലെത്തുമെന്നും സംഭവത്തെക്കുറിച്ച് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുമെന്നും മജീദ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, accused, Crime, Police, Qatar, Kozhikode, Jail, gold, Attack, Threatening, Kodi Suni threatened marchent from Central Jail < !- START disable copy paste -->