Arrested | 'പൊലീസാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണുകളും പണമടങ്ങുന്ന പഴ്‌സും തട്ടിയെടുത്തു'; 4 പേര്‍ പിടിയില്‍
കൊച്ചി: (www.kasargodvartha.com) പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മനാഫ് (32), സൂല്‍ഫിക്കര്‍ (28), രാജന്‍ (49) അന്‍സാര്‍ (49) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട് ലറ്റിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
പൊലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണമടങ്ങുന്ന പഴ്‌സും തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുല്‍ഫിക്കര്‍ മയക്കുമരുന്നുള്‍പെടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ പെട്ടയാളുമാണ്.
പിടിയിലായ രാജന്‍ ആക്രമണക്കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്‌ഐമാരായ റിന്‍സ്, എം തോമസ്, ജോസി എം ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, ഏഎസ്‌ഐ മാരായ എം ടി ജോഷി, അനില്‍ പി വര്‍ഗീസ്, സിപിഒ സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്.
Keywords: Kochi, news, Kerala,Top-Headlines, arrest, Crime, Police, case, Kochi: Robbed money and mobile phones; 4 arrested.