Complaint | എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലഹരിമരുന്ന് കേസിലെ പ്രതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി
കൊച്ചി: (www.kasargodvartha.com) എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലഹരിമരുന്ന് കേസിലെ പ്രതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. പ്രതിപ്പട്ടികയില്‍ നിന്നും നീക്കിത്തരാം എന്ന് വാഗ്ദാനം നല്‍കിയാണ് മൂവാറ്റുപുഴ സ്റ്റേഷന്‍ പരിധിയില്‍പെട്ട സകറിയയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതികളില്‍ ഒരാള്‍ പിടിയിലായി.
പൊലീസ് പറയുന്നത്: മൂവാറ്റുപുഴയില്‍ കഴിഞ്ഞ വര്‍ഷം അവസാനം രജിസ്റ്റര്‍ ചെയ്ത 22 ഗ്രാം എംഡിഎഎ കടത്തിയ കേസില്‍ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരുന്നു. മൂന്നാം പ്രതിയായ സകറിയ അപ്പോഴേക്കും ഒളിവില്‍ പോയി. ഇതോടെ അലക്‌സ് ചാണ്ടിയും നവീനും സകറിയയുടെ ബന്ധുക്കളെ സമീപിക്കുകയും എക്‌സൈസില്‍ അടുത്ത ബന്ധം ഉണ്ടെന്നും പണം നല്‍കിയാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രതിപ്പട്ടികയില്‍ നിന്നും നീക്കിത്തരാം എന്നും വാഗ്ദാനം നല്‍കുകയായിരുന്നു.
ആദ്യം മൂന്ന് ലക്ഷം രൂപ ഇരുവരും വാങ്ങുകയും ബാക്കി രണ്ട് ലക്ഷം രൂപ എറണാകുളത്തെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് സംസാരിച്ചതിന് ശേഷം മതിയെന്നും പറഞ്ഞു. കേസ് തീര്‍പ്പായ സമാധാനത്തില്‍ ഒളിവ് ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ സകറിയ മടങ്ങിയെത്തി. എന്നാല്‍ ഇതിന് പിന്നാലെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
മൊഴി രേഖപ്പെടുത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് ലഹരിക്കേസ് പ്രതിയെ സഹായിച്ചെന്ന കുറ്റം ചുമത്തി അലക് ചാണ്ടിയുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. എന്നാല്‍ തട്ടിപ്പിന്റെ സൂത്രധാരന്‍ നവീന്‍ ഒളിവില്‍ പോയി. ഇവര്‍ക്ക് സഹായം ചെയ്ത നിര്‍മല്‍, മുഹമ്മദ് സാലി എന്നിവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. ഈകൂട്ടത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ ആളാരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Kochi, Top-Headlines, Police, Excise, Officer, Fraud, Crime, Accused, Case, Arrest, Arrested, Drug case, Money, Kochi: Posing as excise officer and trying to extort money from accused in drug case.