city-gold-ad-for-blogger

വിദ്വേഷ പരാമർശം; ഡിജിപിക്ക് നൽകിയ പരാതിയിൽ അവതാരക അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ ക്രൈം പൊലീസ് കേസെടുത്തു

Representational image reflecting Kochi City Cyber Crime Police case and media controversy
Photo Credit: Facebook/ Aparna Kurup

● കാസർകോട് സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ ഹക്കീം ബിഎം ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി
● സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് എസ്പി വഴി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു
● വ്യാഴാഴ്ച നൽകിയ പരാതിക്കൊപ്പം വിവാദ പരാമർശമടങ്ങുന്ന വീഡിയോ ക്ലിപ്പും തെളിവായി സമർപ്പിച്ചിരുന്നു
● മതവികാരം മനഃപൂർവം വ്രണപ്പെടുത്തുകയും സമൂഹത്തിൽ സമാധാന ലംഘനമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം

കൊച്ചി: (KasargodVartha) മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വിദ്വേഷ പരാമർശം നടത്തിയ ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ (35) കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തു. കാസർകോട് കോയിപ്പാടി കുമ്പള മാവിനക്കട്ട സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ ഹക്കീം ബിഎം (35) നൽകിയ ഓൺലൈൻ പരാതിയിലാണ് നടപടി. 

ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുൻപ് അദ്ദേഹം ഡിജിപിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ ഇമെയിൽ പരാതി പിന്നീട് സൈബർ ഓപ്പറേഷൻസ് എസ്പി വഴി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു. വ്യാഴാഴ്ച (സെപ്റ്റംബർ 3) നൽകിയ പരാതിക്കൊപ്പം ബന്ധപ്പെട്ട വീഡിയോ ക്ലിപ്പും അദ്ദേഹം തെളിവായി സമർപ്പിച്ചിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം

സമൂഹത്തിൽ സമാധാന ലംഘനമുണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി കലാപമുണ്ടാക്കുന്ന വിധത്തിൽ മുസ്ലിം സമുദായ വിശ്വാസികളുടെ മതവികാരങ്ങളെ മനഃപൂർവം വ്രണപ്പെടുത്തുന്ന പരാമർശമാണ് അവതാരക വാർത്താ ചാനലിലൂടെ സംപ്രേഷണം ചെയ്തതെന്ന് പൊലീസ് പറയുന്നു. 'ആണുങ്ങൾ കഞ്ചാവടിച്ചാലും എംഡിഎംഎ കേസിൽ പിടിച്ചാലും പെണ്ണുപിടിച്ചാലും കിത്താബിലെ സുന്നത്ത് എന്ന് കരുതുന്നവർ' എന്നായിരുന്നു അവതാരകയുടെ പരാമർശമെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബിഎൻഎസ് വകുപ്പുകൾ പ്രകാരം കേസ്

തുടർന്ന് നടന്ന അന്വേഷണത്തിലാണ് അവതാരകയ്ക്കെതിരെ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച (സെപ്റ്റംബർ 7) ഉച്ചയ്ക്ക് 1.58-ന് ക്രൈം നമ്പർ 0028/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. ബിഎൻഎസ് വകുപ്പുകളായ 192, 299, 302, 353(2), കേരള പൊലീസ് ആക്ടിലെ വകുപ്പ് 120(o) എന്നിവ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഏലിയാസ് പി ജോർജാണ് കേസന്വേഷിക്കുന്നത്. ഡിജിപിക്ക് നൽകിയ പരാതിക്ക് പുറമെ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം, ന്യൂനപക്ഷ കമ്മിഷൻ, ബിഗ് ടിവി മാനേജ്മെൻ്റ്, മുഖ്യമന്ത്രി വിഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കും നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നതായി ഹക്കീം കുമ്പള അറിയിച്ചു. വൈകിയാണെങ്കിലും കേസെടുത്ത പൊലീസ് നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. എസ്ഡിപിഐ പ്രവർത്തകനാണ് ഹക്കിം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kochi City Cyber Crime Police have registered an FIR under BNS sections against Big TV anchor Aparna Kurup for allegedly making derogatory and Islamophobic remarks on air, following a complaint filed with the DGP by Kasaragod native Abdul Hakeem.

#KasargodVartha #HateSpeechCase #BigTV #AparnaKurup #CyberCrimePolice #KochiNews #KeralaPolice #MalayalamNews #BNS #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia