കഞ്ചാവ് മാഫിയ പിടിമുറുക്കിയതായി വിവരം; പരിശോധന നടത്തിയ പോലീസ് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് 2 കത്തികള്‍ കണ്ടെടുത്തു
Nov 17, 2019, 19:46 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2019) കഞ്ചാവ് മാഫിയ പിടിമുറുക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് രണ്ട് കത്തികള്‍. തളങ്കരയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നാണ് കത്തികള്‍ കണ്ടെടുത്തത്. തളങ്കരയിലും പരിസരങ്ങളിലും കഞ്ചാവ് മാഫിയകള്‍ പിടിമുറുക്കിയതായുള്ള വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി 11.30 മണിയോടെ കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കാറിലും ബൈക്കുകളിലുമായി ഏതാനും യുവാക്കള്‍ സ്ഥലത്തുണ്ടായിരുന്നതായും പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു. ഈ ഭാഗത്ത് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് ചിലര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ രാത്രിയില്‍ ഇവിടെ കൂടുന്നതായും ലഹരിക്കടിമപ്പെട്ട് വാക്ക് തര്‍ക്കത്തിലും കയ്യാങ്കളിയിലും ഏര്‍പ്പെടുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Ganja, Raid, Police, Scooter, Crime, Knife found in scooter during police raid < !- START disable copy paste -->