Investigation | പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കമ്മൽ ഊരിയെടുത്ത് ഉപേക്ഷിച്ചുവെന്ന കേസ്: പ്രതിയുടെ അറസ്റ്റ് വൈകീട്ടോടെ ഉണ്ടായേക്കും
പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യം നേരത്തേ പുറത്ത് വന്നിട്ടുണ്ട്
കാഞ്ഞങ്ങാട്: (KasaragodVartha) ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കമ്മൽ ഉരിയെടുത്ത ശേഷം ഉപേക്ഷിച്ചുവെന്ന കേസിൽ കർണാടക സ്വദേശിയും ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 വർഷമായി വിവാഹം കഴിച്ച് താമസിക്കുകയും ചെയ്തുവരുന്ന യുവാവിന്റെ അറസ്റ്റ് വെള്ളിയാഴ്ച വൈകീട്ടോടെ ഉണ്ടായേക്കും.
യുവാവ് തെലുങ്കാനയിൽ വെച്ച് പിടിയിലായിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. സലീമിനെ വൈകീട്ടോടെ കാഞ്ഞങ്ങാട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. യുവാവിനെതിരെയുള്ള ശാസ്ത്രീയ തെളിവുകളെല്ലാം ഇതിനകം പൊലീസ് ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രതി നേരെത്തെ തന്നെ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും തെളിവ് ശേഖരിക്കാൻ വേണ്ടിയാണ് അറസ്റ്റ് നീട്ടികൊണ്ടു പോയതെന്നും വ്യക്തമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങികിടന്ന പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്റർ ദൂരെയുള്ള പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം 13,000 രൂപ വിലവരുന്ന കമ്മൽ ഊരിയെടുത്ത് ഉപേക്ഷിച്ചുവെന്നാണ് കേസ്. 32 അംഗ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തിവന്നത്.