തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം ആവശ്യപ്പെട്ട സംഘത്തിലെ 2 പേര്‍ അറസ്റ്റില്‍; പിടിയിലായത് കഞ്ചാവ്- ക്വട്ടേഷന്‍ മാഫിയ സംഘത്തില്‍പെട്ടവര്‍, തന്ത്രം പൊളിച്ചത് പോലീസിന്റെ സമയോജിതമായ ഇടപെടല്‍
May 20, 2018, 11:40 IST
കുമ്പള: (www.kasargodvartha.com 20.05.2018) തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള അടുക്കയിലെ മുനവ്വര്‍ എന്ന മുന്ന (20), അടുക്ക ബൈദലയിലെ ഷാഹിദ് എന്ന താഹിര്‍ (31) എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദന്‍, എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. www.kasargodvartha.com
കര്‍ണാടക സ്വദേശിയും കടമ്പാറില്‍ ഒറ്റയ്ക്ക് വാടകവീട്ടില്‍ താമസക്കാരനുമായ ലെസ്റ്റര്‍ ഡിസൂസ (33)യെയാണ് ശനിയാഴ്ച രാവിലെ 6.30 മണിയോടെ ശാന്തിഗുഡി എന്ന സ്ഥലത്ത് വെച്ച് ഓട്ടോതടഞ്ഞു നിര്‍ത്തി കാറിലും ബൈക്കിലുമായെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കര്‍ണാകയില്‍ 61 സെന്റ് സ്ഥലമുള്ള ഡിസൂസ ഇതില്‍ നിന്നും 24 സെന്റ് വില്‍പന നടത്തിയിരുന്നു. ഈ വകയില്‍ നാല് ലക്ഷം രൂപയും ലഭിച്ചിരുന്നു. ഇതു മനസിലാക്കിയാണ് കഞ്ചാവ്- ക്വട്ടേഷന്‍ മാഫിയ സംഘത്തില്‍പെട്ടവര്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കി പണം കൈക്കലാക്കാന്‍ ശ്രമിച്ചത്. www.kasargodvartha.com
നേരത്തെ ഡിസൂസയെ താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സിലെത്തി പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും ഡിസൂസ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് രാവിലെ 6.30 മണിയോടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കെഎല്‍ 14 പി 1160 നമ്പര്‍ റിറ്റ്‌സ് കാറിലും കെഎല്‍ 14 കെ 8712 നമ്പര്‍ ബൈക്കിലുമായെത്തിയ സംഘം ഡിസൂസയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഡിസൂസ മൊബൈലില്‍ പോലീസ് കൗണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അപായസൂചന നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് എ ശ്രീനാവസന്റെ നിര്‍ദേശ പ്രകാരം പോലീസ് അന്വേഷണം ആരംഭിക്കുകയും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ സംഘം ഡിസൂസയെ 12.30 മണിയോടെ ബന്തിയോട് റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. www.kasargodvartha.com
പോലീസ് ഡിസൂസയെ കണ്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കേസെടുത്ത് പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കേസില്‍ ഇനി നാലു പേരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷാഹിദെന്നും പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Kumbala, arrest, Crime, Ganja, Kidnap, Top-Headlines, Kumbala CI Premsadan, Kidnapping case; 2 arrested < !- START disable copy paste -->