city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം; പ്രതിപ്പട്ടികയില്‍ അഭിഭാഷകനും

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2018) യുവ വ്യാപാരിയെ തട്ടികൊണ്ടുപോയി കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി മുദ്രകടലാസിലും ചെക്കിലും ഒപ്പിടിവിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. കാഞ്ഞങ്ങാട് നയബസാറിലെ വാട്‌സ്ആപ്പ് കടയുടമയുമായ പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ചിറമ്മല്‍ ഹൗസില്‍ മൊയ്തുവിന്റെ മകന്‍ സി എച്ച് യൂനസിനെയാണ് ആറംഗസംഘം തട്ടികൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് മടക്കരയിലെ നിസാര്‍, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ രാഹുല്‍ എന്ന കിച്ചു, മത്തായി മുക്കിലെ സുശീല്‍, അജാനൂര്‍ കടപ്പുറത്തെ സച്ചു, ബാബു, മടക്കരയിലെ ഷംസീര്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ക്ക് കൂട്ടുനിന്ന ഹൊസ് ദുര്‍ഗ് ബാറിലെ അഭിഭാഷകനെതിരെയുമാണ് പോലീസ് കേസെടുത്തത്.

എട്ടുമാസം മുമ്പ് മടക്കരയിലെ നിസാര്‍ മടക്കരയിലെ ഹാരിസ്, പടന്നയിലെ ഫൈസല്‍, എന്നിവര്‍ യൂനസിനെയും കുന്നുകൈയിലെ അമീറിനെയും കൂട്ടി ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറില്‍ കണ്ണൂരിലേക്ക് പോയിരുന്നു. അവിടെ നിന്നും മറ്റൊരു സംഘം കാറിനടുത്ത് വന്ന് നിസാറുമായി സംസാരിക്കുകയും പിന്നീട് മാഹിയിലേക്ക് പോവുകയും ചെയ്തുവത്രെ. മാഹി പള്ളിക്കടുത്ത് വെച്ച് നേരത്തെ വന്ന സംഘവുമായി നിസാര്‍ സംസാരിക്കുകയും എന്തൊക്കെയോ ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.

ഇവരുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് നിസാറിന്റെ കൈയിലുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ട രൂപ നസീറും കൂടെയുണ്ടായിരുന്ന നാലുപേരും തുല്യമായി നല്‍കണമെന്ന് വാക്കാല്‍ ഉറപ്പിച്ചു. ഇതിനു ശേഷം മറ്റുള്ളവര്‍ പണം നല്‍കിയില്ലെങ്കിലും നിസാറും സംഘവും പലവട്ടം കാഞ്ഞങ്ങാട്ടെ കടയില്‍ വന്ന് യൂനസില്‍ നിന്നും പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ നിസാറും സംഘവും യൂനസിന്റെ കടയില്‍ വന്ന് ഇയാളുടെ കെഎല്‍ 60 ജെ 8055 കാറിന്റെ താക്കോല്‍ ബലമായി പിടിച്ചു വാങ്ങി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മത്തായിമുക്കിലേക്ക് കൊണ്ടുപോയി അവരുടെ കൈയിലുണ്ടായിരുന്ന എഗ്രിമെന്റിലും ചെക്കിലും ഒപ്പുവെക്കണമെന്നും ഇല്ലെങ്കില്‍ കടലില്‍ മുക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. പ്രാണഭയത്തില്‍ ഒപ്പിടാമെന്ന് സമ്മതിച്ച യൂനസിനെ കോട്ടച്ചേരിയിലെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ചു. അഭിഭാഷകനും ഭീഷണിപ്പെടുത്തിയെന്നാണ് യൂനസിന്റെ പരാതി.

കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ഈ സംഘം മൊബൈല്‍ കടയില്‍ വന്ന് ജീവനക്കാരനെ മര്‍ദിക്കുകയും കട തകര്‍ക്കുകയും ചെയ്തതോടെയാണ് യൂനസ് പോലീസിനെ സമീപത്.

Keywords:  Kasaragod, Kerala, news, Crime, Police, Investigation, case, Kidnap case; police investigation tighten
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia