പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസ് അന്വേഷണം തുടരുന്നു, കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, പിടിയിലായ പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍വാങ്ങും
Aug 4, 2019, 13:33 IST
ഉപ്പള: (www.kasargodvartha.com 04.08.2019) പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മഞ്ഞനാടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുമ്പള എസ് ഐ സന്തോഷും സംഘവുമാണ് കാര്‍ കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. നേരത്തെ ഒരു ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം വിദേശ മദ്യവുമായി അറസ്റ്റിലായ കേസിലെ പ്രതി ബായാര്‍ മുളി ഗെദയിലെ സൈനുല്‍ ആബിദിനെ (25) തിങ്കളാഴ്ച കസ്റ്റഡിയില്‍വാങ്ങും. മറ്റൊരുകേസില്‍ റിമാന്‍ഡിലായ ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. മദ്യവുമായി മഞ്ചേശ്വരം പോലീസിന്റെ പിടിയിലായ സൈനുല്‍ ആബിദിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മീഞ്ച കൊളച്ചാപ്പിലെ ഹുസൈനെ (25)യും മദ്യക്കടത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറുപേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയുള്‍പ്പെടെ മറ്റ് പ്രതികളെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഗള്‍ഫുകാരനെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയില്‍ മഞ്ചേശ്വരം സുങ്കതക്കട്ടയില്‍ പോലീസ് സംഘത്തെ കണ്ട അക്രമിസംഘം ഇയാളെ കാറില്‍ നിന്ന് ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി ശക്തമായ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് സൈനുല്‍ ആബിദ് വിദേശമദ്യവുമായി പോലീസ് പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Crime, Kidnap, Police, arrest, Kidnap case; car found abandoned
< !- START disable copy paste -->