സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
Jun 14, 2020, 10:48 IST
പെരിന്തല്‍മണ്ണ: (www.kasargodvartha.com 14.06.2020) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഒടുമുണ്ട ജെയ്സലിനെ (20) യാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലതയുടെ നിര്‍ദേശപ്രകാരം പോലീസ് അറസ്റ്റു ചെയ്തത്. 2019 മെയ് 29നാണ് കേസിനാസ്പദമായ സംഭവം. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും കേസിലെ പരാതിക്കാരനുമായ റംഷാദിനെയും സുഹൃത്തുക്കളായ നിജാസ്, ജംഷീര്‍ എന്നിവരെയും തുവ്വൂരിലേക്ക് വിളിച്ചുവരുത്തുകയും അവരുടെ കാറില്‍ ജീപ്പിടിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിജാസിനെയും ജംഷീറിനെയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അരീക്കോട്ടെ വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ച് ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു. പിന്നീട് മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന് കൈമാറി. കാസര്‍കോട്ട് ഏഴുദിവസത്തോളം പാര്‍പ്പിച്ച് 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചുവെന്നാണ് കേസ്.
പെരിന്തല്‍മണ്ണ പോലീസ് അഞ്ചുപ്രതികളെ സംഭവ സമയത്ത് തന്നെ അറസ്റ്റുചെയ്തിരുന്നു. മറ്റുപ്രതികളെ തിരഞ്ഞ് പോലീസെത്തിയ വിവരമറിഞ്ഞ് യുവാക്കളെ മംഗളൂരുവില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് ജയ്‌സല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. നേരത്തെ അറസ്റ്റിലായ എടവണ്ണ സ്വദേശികളായ കൊളപ്പാടന്‍ മുഹമ്മദ് നിസാം, പാലയ്ക്കല്‍ ഫസല്‍ റഹ് മാന്‍, പാറയ്ക്കല്‍ ഷിഹാബുദ്ദീന്‍, കക്കടത്തൊടി സാക്കിര്‍ ഹുസൈന്‍, പാറയ്ക്കല്‍ അബ്ദുല്‍ നാസര്‍ എന്നിവരുടെയും ജെയ്സലിന്റെയും കള്ളക്കടത്ത് സ്വര്‍ണം യുവാക്കള്‍ തട്ടിയെടുത്തെന്ന് പറഞ്ഞാണ് മര്‍ദനമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Kidnap Case accused arrested after 1 year
< !- START disable copy paste -->