മുംബൈയിലെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന മലയാളി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ
● അമ്പലപ്പുഴ കരുമാടി സ്വദേശിനി മഹേശ്വരി രാമചന്ദ്രനെയാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്
● ഖൊപ്പോളി ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലായിരുന്നു താമസം
● മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്
● ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും ഫ്ലാറ്റിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി
മുംബൈ: (KasargodVartha) പൻവേലിനടുത്ത് ഖൊപ്പോളിയിൽ തനിച്ച് താമസിച്ചിരുന്ന മലയാളി സ്ത്രീയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനാണ് (71) മരിച്ചത്. ഖൊപ്പോളി ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ 4-ാം നമ്പർ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപാതകമാണെന്നാണ് വിവരം.
കൈകാലുകൾ കെട്ടിയിട്ട നിലയിൽ
കൈകാലുകൾ കെട്ടിയിട്ട്, രക്തം വാർന്ന നിലയിലായിരുന്നു മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ നടത്തിയ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഖൊപ്പോളി പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും ഫ്ലാറ്റിലെത്തി വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി.
മക്കൾ വിദേശത്ത്
പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മരിച്ച മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ. മൂന്ന് മക്കളും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ വർഷങ്ങളായി തനിച്ചായിരുന്നു താമസിച്ചിരുന്നത്. കേസിൽ പോലീസിൻ്റെ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും പോലീസ് അധികൃതർ അറിയിച്ചു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: 71-year-old Malayali woman Maheshwari Ramachandran from Alappuzha was found murdered in her flat in Khopoli, Mumbai, with her hands and legs tied.
#MumbaiCrime #MalayaliWomanMurder #KhopoliNews #MumbaiPolice #CrimeNewsMalayalam #AlappuzhaNews #ElderlySafety #RenuNews






