'ഇനി ഞാൻ തിരിച്ചുവരില്ല'; കുറിപ്പെഴുതിവെച്ച് യുവതി വീണ്ടും വീടുവിട്ടു, പോലീസ് അന്വേഷണം ആരംഭിച്ചു
-
മൂന്ന് കുട്ടികളുടെ അമ്മയാണ് വിജയശ്രീ.
-
ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
-
പത്ത് മാസം മുൻപും യുവതി വീടുവിട്ടുപോയിരുന്നു.
ബദിയഡുക്ക: (KasargodVartha) 'ഇനി ഞാൻ തിരിച്ചുവരില്ല' എന്ന് കുറിപ്പെഴുതി വെച്ചശേഷം യുവതി രണ്ടാം തവണയും വീടുവിട്ടു. ബദിയഡുക്ക അർത്തിപ്പള്ളയിലെ സതീശന്റെ ഭാര്യ വിജയശ്രീ(33)യെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് വിജയശ്രീയെ കാണാതായത്. ആറ്, അഞ്ച്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ അമ്മയാണ് വിജയശ്രീ. പുറത്തുപോയി വേഗം വരാം എന്ന് മക്കളോട് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്.
എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതിനിടെയാണ് 'ഇനി ഞാൻ തിരിച്ചുവരില്ല, അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട' എന്നെഴുതിയ കുറിപ്പ് ഭർത്താവിന് ലഭിച്ചത്.
തുടർന്ന് ഭർത്താവ് ബദിയഡുക്ക പോലീസിൽ പരാതി നൽകി. വിജയശ്രീയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പത്ത് മാസം മുൻപും വിജയശ്രീ വീടുവിട്ട് പോയിരുന്നു. അന്ന് ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവതി തിരികെ വരികയായിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ! ഷെയർ ചെയ്യൂ.
Article Summary: A woman from Badiyadka, Kerala, went missing for the second time.
#MissingWoman #KeralaNews #Badiyadka #MissingPerson #PoliceInvestigation #CrimeNews






