city-gold-ad-for-blogger

പണിമുടക്ക്, ഹർത്താൽ: സർക്കാർ ഓഫീസുകൾ നിർബന്ധിച്ച് അടപ്പിക്കുന്നത് ഗുരുതര കുറ്റം, അംഗീകരിക്കാനാവില്ല-ഹൈകോടതി

 Image of the Kerala High Court building, symbolizing a legal ruling.
Photo Credit: Facebook/ Advocates, High Court Of Kerala

● പീരുമേട്ടിലെ പോസ്റ്റ് ഓഫീസ് അടപ്പിച്ച കേസിലാണ് കോടതി ഉത്തരവ്.
● പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവ്.
● സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്.
● പോസ്റ്റ് മാസ്റ്റർക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമവും കേസിലുണ്ട്.
● ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊച്ചി: (KasargodVartha) പണിമുടക്കിന്റെയും ഹർത്താലിന്റെയും പേരിൽ സർക്കാർ ഓഫീസുകൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈകോടതി. നിയമവാഴ്ചയ്ക്ക് എതിരായ പ്രവൃത്തിയാണിതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ഓഫീസ് അടപ്പിക്കുകയും പോസ്റ്റ് മാസ്റ്ററും എഫ്.എൻ.പി.ഒ സംസ്ഥാന അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമായ ഡോ. ഗിന്നസ് മാടസ്വാമിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലാണ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലൂടെ ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പെടെ നാല് പ്രാദേശിക നേതാക്കൾക്കെതിരെയായിരുന്നു കേസ്.

പണിമുടക്കിലെ കോടതി ഉത്തരവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.

Article Summary: High Court: Forcibly closing government offices during strikes is a serious crime.

#KeralaHighCourt #Strike #Hartal #KeralaNews #Judiciary #LegalOpinion

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia