city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ കണ്ടെത്തിയത് നിയമവുമായി പൊരുത്തപ്പെടാത്ത ആയിരത്തില്‍പ്പരം കുട്ടികളെ; 'കാവല്‍' പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം

കാസര്‍കോട്: (www.kasargodvartha.com 08.10.2018) സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ശിശു സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന 'കാവല്‍' പദ്ധതിക്കായി കാസര്‍കോട് ജില്ലയിലും ഒരുക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ നിയമവുമായി പൊരുത്തപ്പെടാന്‍ വിസമ്മതിക്കുന്നതും, കുറ്റവാസനകള്‍ പുലര്‍ത്തുന്നതുമായ കുട്ടികളെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉപകരിക്കും വിധത്തിലുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏതാനും ചില ജില്ലകളില്‍ നടപ്പിലാക്കിയിരുന്നു. ഇതുവഴി കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ കുറവു കണ്ടെത്തിയതിനെതുടര്‍ന്ന് എല്ലാ ജില്ലകളിലും ഇവ നടപ്പിലാക്കണമെന്ന ആലോചനയുടെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതലാണ് ജില്ലയില്‍ പദ്ധതിക്കു തുടക്കമിടുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ കണ്ടെത്തിയത് നിയമവുമായി പൊരുത്തപ്പെടാത്ത ആയിരത്തില്‍പ്പരം കുട്ടികളെ; 'കാവല്‍' പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം

ഇതിനായുള്ള അപേക്ഷ സ്വീകരിച്ചതില്‍ പാന്‍ടെക് അടക്കമുള്ള രണ്ടു സംഘടനകളുമായി അഭിമുഖം പൂര്‍ത്തിയായതായും പരിഗണനക്കായി ഇതിന്റെ പട്ടിക സര്‍ക്കാരില്‍ സമര്‍പ്പിച്ചതായും നവംബറോടു കൂടി ജില്ലയിലും പദ്ധതി പ്രാവര്‍ത്തികമായേക്കുമെന്നും ശിശുസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ബി ബിജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പദ്ധതി സംബന്ധിച്ചുള്ള വിദഗ്ദ്ധ പരിശീലനം ഉടന്‍ ആരംഭിക്കും. ജില്ലയില്‍ നിന്നും തെരെഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് ബംഗളൂരു നിംബാന്‍സില്‍ വെച്ചായിരിക്കും പരിശീലനം നല്‍കുക. കേരളം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചുവടുപിടിച്ച് തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ശിശു ക്ഷേമ മന്ത്രാലയങ്ങള്‍ ഇവ നടപ്പിലാക്കാന്‍ മുന്നോട്ടു വന്നതായി ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ പറയുന്നു. 2017 ഏപ്രിലിലാണ് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്.

കുറ്റവാസനകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യാനുള്ള ചുമതല ഭാവിയില്‍ അങ്കണ്‍വാടി കേന്ദ്രങ്ങളെ ഏല്‍പ്പിക്കുന്നതടക്കം ഇത് വ്യാപകമാക്കാനാണ് സര്‍ക്കാരിന്റെ ആലോചനയെങ്കിലും വിവിധ കുറ്റകൃത്യങ്ങളില്‍പെട്ട് കേസും ഇതര ശിക്ഷാ നടപടികളും നേരിടുന്നതും സമൂഹം വകഞ്ഞു മാറ്റപ്പെട്ടതുമായ 18 വയസ് പൂര്‍ത്തിയാകാത്തവരെ മുഖ്യധാരയില്‍ എത്തിക്കുകയാണ് ഇപ്പോള്‍ പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ കേസില്‍പെട്ട് ദുരിതത്തിലായ ആയിരത്തിലധികം കൂട്ടികള്‍ കാസര്‍കോട് ജില്ലയിലുണ്ട് എന്നതും പദ്ധതിയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടും. ഇങ്ങനെ വകഞ്ഞു മാറ്റല്‍ കൊണ്ട് കഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി വ്യക്തിഗത കൗണ്‍സിലിങ്ങ്, ജീവിത വിജയത്തിനുള്ള നൈപുണ്യ പരിശീലനം, അനുസരണാശീലം, സാമൂഹിക ഇടപെടലിന്റെ പവിത്രീകരണം, ഇത്തരം കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുള്ള ബാധവല്‍ക്കരണം, കുട്ടികളുടെ താല്‍പ്പര്യം നിരീക്ഷിച്ചുകൊണ്ട് ആവശ്യമുള്ള തൊഴില്‍ പരിശീലനം, പഠന സഹായം, ലഹരി വിമുക്ത ചികിത്സ, മാനസികാരോഗ്യ ചികിത്സ തുടങ്ങി കുട്ടികളുടെ ആവശ്യവും ഭൗതികസാഹചര്യവും മുന്‍നിര്‍ത്തി വ്യക്തമായ ആസുത്രണം വഴി പദ്ധതി വിജയത്തിലെത്തിക്കാനുള്ള തീവ്ര പരിശീലനത്തിനാണ് ജില്ല തയ്യാറെടുക്കുന്നതാണെന്ന് ബിജു അറിയിച്ചു.

പോലീസിന് ലഭിക്കുന്ന കുറ്റവാസന പ്രകടിപ്പിക്കുന്നവരുടെ വീടുകളില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്താനും ആവശ്യമായ സഹായം സാധ്യമാക്കാനും ഗ്രാമങ്ങള്‍ തോറും സംവിധാനം ഒരുങ്ങും. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍, സംഘടനകള്‍, പോലീസ്, വിവിധ വകുപ്പുകളില്‍ നിന്നും റിട്ടേര്‍ഡ് ചെയ്തവര്‍ തുടങ്ങിയവരുടെ സേവനവും അടിസ്ഥാന തലത്തില്‍ പ്രയോജനപ്പെടുത്തും.

ഏതെങ്കിലും കേസുകളില്‍ അകപ്പെട്ടതിനേതുടര്‍ന്ന് തുടര്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നൈപുണ്യ പരിശീലന ക്ലാസുകളില്‍ അംഗത്വം നല്‍കാനും അതുവഴി കുട്ടികളെ നല്ല ഭാവിയിലേക്കുള്ള വഴി തുറന്നു നല്‍കാനുമുള്ള ശിശുക്ഷേമ വകുപ്പിന്റെ ചുമതലയുടെ പൂര്‍ത്തീകരണമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിജു പറഞ്ഞു.

പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Child, Kasaragod, News, Crime, Childrens Day, 'Kaval' project will be began on Keralappiravi Day 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia