city-gold-ad-for-blogger

ഷവർമ്മ കടയുടമയെ ആക്രമിച്ചു; പണവും ഫോണുമായി കള്ളൻ പിടിയിൽ

Aman Sajad, the accused in the Kasargod robbery case, arrested.
Photo: Arranged

● 16000 രൂപയും മൊബൈലും കവർന്നിരുന്നു.
● തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
● ഏപ്രിൽ 22-നാണ് കവർച്ച നടന്നത്.
● പോലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടി.
● ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

കാസര്‍കോട്: (KasargodVartha) പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. കച്ചവടക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

കാസര്‍കോട് വിദ്യാനഗറില്‍ ഷവര്‍മ്മ കച്ചവടം നടത്തുന്ന മൊയ്ദീന്‍ റംഷീദ് എന്നയാളെ ആക്രമിച്ച് മൊബൈല്‍ ഫോണും 16,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയായ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമാന്‍ സജാദി(22)നെയാണ് കാസര്‍കോട് പോലീസ് തിരുവനന്തപുരത്തെ തമ്പാനൂരില്‍ വെച്ച് സാഹസികമായി പിടികൂടിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റകൃത്യം നടത്തി ഒളിവില്‍ പോയ പ്രതിയെ പോലീസ് സമര്‍ത്ഥമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡി വൈ എസ് പി സി കെ സുനില്‍ കുമാര്‍, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി നളിനാക്ഷന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ എന്‍ അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എം സുനില്‍ കുമാര്‍, വേണുഗോപാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഈ കവർച്ചാ കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.

The accused in the Kanhangad robbery case, where a shopkeeper was assaulted and money and a mobile phone were stolen, has been arrested by the police in Thiruvananthapuram. The incident occurred on April 22, and the accused, Aman Sajad, was tracked down and apprehended.

#KasargodRobbery, #Arrested, #KeralaPolice, #TheftCase, #Thiruvananthapuram, #CrimeNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia