city-gold-ad-for-blogger

കാസർകോട് നഗരത്തെ ഞെട്ടിച്ച് കവർച്ച; നാല് കടകളിൽ കയറിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പോലീസിന്റെ കൈയിൽ

Thieves Rob Four Shops in Kasaragod City; CCTV Footage of Suspects Obtained by Police
Photo: Kumar Kasargod

● മോഷ്ടിക്കാൻ കയറിയത് രണ്ട് പേരാണെന്ന് ദൃശ്യങ്ങളിൽ വ്യക്തം.
● 5000 രൂപയും രണ്ട് ജ്യൂസ് പാക്കറ്റുകളുമാണ് കവർന്നത്.
● അന്വേഷണത്തിനായി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാസർകോട്: (KasargodVartha) നഗരത്തിലെ കടകളിൽ വ്യാപകമായ കവർച്ച. നാല് കടകളിലാണ് മോഷണം നടന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

എംജി റോഡിലെ നാല് കടകളിലാണ് കവർച്ചക്കാർ കയറിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഫോർട്ട് റോഡിലെ ശാലിനിയുടെ ഉടമസ്ഥതയിലുള്ള വിന്നർ ഫുട്‌വെയർ, കെ.യൂസഫിന്റെ മാംഗ്ലൂർ മിനി മാർട്ട് ഗ്രോസറി കട, മാങ്ങാട്ടെ എം.കെ. ഷംസുദ്ദീന്റെ ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി, ചെങ്കള, പാണലത്തെ അബ്ദുൽ ഖാദറിന്റെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

Thieves Rob Four Shops in Kasaragod City; CCTV Footage of Suspects Obtained by Police

യൂസഫിന്റെ കടയിൽനിന്ന് മേശവലിപ്പിലുണ്ടായിരുന്ന 5,000 രൂപ കവർന്ന മോഷ്ടാക്കൾ രണ്ട് പാക്കറ്റ് ജ്യൂസും കുടിച്ചാണ് പോയത്. ജ്യൂസിന്റെ ഒഴിഞ്ഞ പാക്കറ്റുകൾ കടയിൽ ഉപേക്ഷിച്ചു. പച്ചക്കറി കടയിൽനിന്ന് ഒന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ല.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേരുടെ ദൃശ്യം ലഭിച്ചത്. ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

Thieves Rob Four Shops in Kasaragod City; CCTV Footage of Suspects Obtained by Police

കാസർകോട് നഗരത്തിൽ നടന്ന ഈ മോഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Thieves rob four shops in Kasaragod city.

#Kasaragod, #Theft, #Robbery, #KeralaPolice, #CCTV, #Crime

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia