city-gold-ad-for-blogger

കാസർകോട്ട് ലഹരി വേട്ടയ്ക്ക് പുതിയ ആയുധം; ഒരാഴ്ചയിൽ രണ്ടാമത്തെ അറസ്റ്റ്

Accused Askhar Ali arrested by Manjeshwaram Police in drug case.
Photo: Arranged

● 3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതി.
● കൊക്കെയ്നും കഞ്ചാവും പിടിച്ച കേസിലും പങ്ക്.
● 'കേരളം, കർണാടക ലഹരി ശൃംഖലയിലെ പ്രധാനി.'
● കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റ്.
● ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശം.

മഞ്ചേശ്വരം: (KasargodVartha) കാപ്പയ്ക്ക് തുല്യമായ പിറ്റ് എന്‍ ഡി പിഎസ് ആക്ട് പ്രകാരമുള്ള രണ്ടാമത്തെ അറസ്റ്റ് കാസര്‍കോട് പൊലീസ് രേഖപ്പെടുത്തി. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.

മയക്കുമരുന്ന് കേസിലെ പ്രതിയെ പിറ്റ് എന്‍ ഡി പിഎസ് ആക്ട് പ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി. ജില്ലയില്‍ ഇത്തരത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇയാള്‍. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസ്‌കര്‍ അലി (27) ആണ് അറസ്റ്റിലായത്. 

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ 3.407 കിലോഗ്രാം എം ഡി എം എ, 642.65 ഗ്രാം കഞ്ചാവ്, 96.96 ഗ്രാം കൊക്കെയ്ന്‍ എന്നിവ പിടികൂടിയ കേസിലും, മേല്‍പറമ്പ പൊലീസ് സ്റ്റേഷനില്‍ 49.30 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലും അസ്‌കര്‍ അലിയാണ് പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലും കര്‍ണാടകയിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അസ്‌കര്‍ അലിയെന്നും ഇയാള്‍ പലതവണ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതായി സൂചന ലഭിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

മയക്കുമരുന്ന് സംഘത്തെ അമര്‍ച്ച ചെയ്യാന്‍ പിറ്റ് എന്‍ ഡി പിഎസ് ആക്ട് പ്രകാരം ഒരാഴ്ചയ്ക്കുള്ളില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെയാളാണ് അസ്‌കര്‍ അലി.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി ബി. വി. വിജയ ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡി വൈ എസ് പി സി. കെ. സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ. അനൂപ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ ഷുക്കൂര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജയന്‍, വന്ദന, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയില്‍ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ വരും ദിവസങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Kasaragod police arrested a key member of an interstate drug trafficking network under the PIT NDPS Act, the second such arrest in a week. The accused is involved in multiple drug seizure cases.

#KasaragodDrugs, #DrugArrest, #KeralaPolice, #NDPSAct, #DrugMafia, #Manjeshwaram

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia