കഞ്ചാവ് കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി എറണാകുളത്ത് എക്‌സൈസിന്റെ പിടിയില്‍
May 9, 2017, 15:37 IST
നെടുങ്കണ്ടം: (www.kasargodvartha.com 09/05/2017) കഞ്ചാവ് കടത്തുന്നിതിനിടെ കാസര്‍കോട് സ്വദേശിയടക്കം രണ്ടു പേരെ എക്‌സൈസ് പിടികൂടി. എറണാകുളത്ത് കോഫി ഷോപ്പ് നടത്തുന്ന കാസര്‍കോട് സ്വദേശി അബ്ദുര്‍ റഹ് മാന്‍ സഹതാഫ് (20), എറണാകുളം പള്ളുരുത്തിയിലെ രമേശ് (21) എന്നിവരാണ് പിടിയിലായത്.
ഇരുവരില്‍ നിന്നുമായി 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ ബോഡിമെട്ട് ചെക്ക് പോസ്റ്റുവഴി കഞ്ചാവ് കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ബൈക്കിലെത്തിയ ഇരുവരും അടിവസ്ത്രത്തിനകത്താണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്. പിടിയിലായ രമേശ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കമ്പത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Keywords : Ernakulam, Kerala, Kochi, Kasaragod, Crime, Youth, Arrest, Ganja, Abdul Rahman Sahthaf, Kasargod native arrested with ganja.