city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറിജിനല്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍

തിരുവനന്തപുരം: (www.kasargodvartha.com 04/01/2017) ഒറിജിനല്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ മൊയ്തീന്‍ ബിലാലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.

ഒറിജിനല്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍

ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയ 9W529 നമ്പര്‍ ജെറ്റ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെരീഫ് എന്നയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ടില്‍ ഇയാളുടെ ഫോട്ടോ പതിച്ചാണ് മസ്‌കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയത്. എമിഗ്രേഷന്‍ പരിശോധനക്ക് എത്തിയ ഇയാളോട് ബോര്‍ഡിങ് പാസ് ആവശ്യപ്പെട്ടപ്പോള്‍ കളഞ്ഞുപോയെന്ന് കളവ് പറഞ്ഞു.

സംശയം തോന്നിയ എമിഗ്രേഷന്‍ അധികൃതര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് കണ്ടത്തെിയത്. എമിഗ്രേഷന്‍ അധികൃതര്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച ഒറിജിനല്‍ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. എന്നാല്‍, ബോര്‍ഡിങ് പാസ് കണ്ടെത്താനായില്ല. കസ്റ്റഡിയിലുള്ള ബിലാലിനെ ഐ ബി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം വലിയതുറ പോലീസിന് കൈമാറി.

Keywords : Kasaragod, Accuse, Arrest, Fake passport, Kerala, Crime, Airport, Moideen Bilal, Kasargod native arrested for trying exit with fake passport. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia