city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dismissed | 'പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം'; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു; പുറത്തായത് നിരവധി ആരോപണങ്ങളും നടപടികളും നേരിട്ട ഉദ്യോഗസ്ഥന്‍

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണത്തിലാണ് നടപടി.
       
Dismissed | 'പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം'; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു; പുറത്തായത് നിരവധി ആരോപണങ്ങളും നടപടികളും നേരിട്ട ഉദ്യോഗസ്ഥന്‍

ശിക്ഷാ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ശിവശങ്കരന് കാരണം കാണിക്കല്‍ നോടീസ് നല്‍കുകയും ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ശിവശങ്കരനെ നേരിട്ട് വിളിപ്പിച്ച് വാദങ്ങള്‍ കേട്ടിരുന്നു. വാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധം സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ശിക്ഷാ നടപടികള്‍ പലതവണ നേരിട്ടിട്ടും ശിവശങ്കരന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പൊലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
       
Dismissed | 'പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം'; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു; പുറത്തായത് നിരവധി ആരോപണങ്ങളും നടപടികളും നേരിട്ട ഉദ്യോഗസ്ഥന്‍

2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെന്‍ഷനില്‍ ആവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട് ശിവശങ്കരന്‍. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ പരാതികളിലാണ് ഈ നടപടികള്‍ നേരിട്ടത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police, Police-Officer, Crime Branch, Crime, Complaint, Molestation, R Shiva Shankaran, Kasargod Crime Branch, Kasargod Crime Branch Inspector Dismissed From Service.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia