city-gold-ad-for-blogger

ചൗക്കിയിൽ സാഹസിക മദ്യവേട്ട: കാറിൽ കടത്തിയ 272 ലിറ്റർ കർണാടക മദ്യം പിടികൂടി

Excise seizing liquor from a car in Chowki, Kasaragod
Photo Credit: Facebook/ Kerala Excise

● ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
● എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി.
● അതിരപ്പിള്ളിയിൽ വ്യാജവാറ്റുമായി ഒരാൾ പിടിയിലായി.
● 7 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും പിടിച്ചെടുത്തു.

കാസർകോട്: (KasargodVartha) ജില്ലയിൽ വൻ മദ്യവേട്ട. കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 272 ലിറ്ററിലധികം മദ്യവുമായി ആൾട്ടോ കാർ പിടികൂടി. കാസർകോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും കാസർകോട് എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായി ആരിക്കാടിയിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടിച്ചെടുത്തത്. 

എന്നാൽ, വാഹനം നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

രാത്രി വൈകിയായിരുന്നു എക്സൈസിന്റെ പരിശോധന. ആരിക്കാടിയിൽ വെച്ച് സംശയം തോന്നി കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം പിന്തുടർന്ന് ചൗക്കിയിൽ വെച്ച് സാഹസികമായി വാഹനം തടഞ്ഞു. 

എക്സൈസ് സംഘം വാഹനം വളഞ്ഞപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.

പിടിച്ചെടുത്ത മദ്യവും വാഹനവും കേസ് രേഖകളും തുടർനടപടികൾക്കായി കാസർകോട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് കുമാർ വി യുടെ നേതൃത്വത്തിലായിരുന്നു മദ്യവേട്ട. 

എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുധീന്ദ്രൻ എം.വി, പ്രിവന്റീവ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ, ജിതേന്ദ്രൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, അതുൽ ടി.വി, സോനു സെബാസ്റ്റ്യൻ, സിജിൻ സി, വനിത സിവിൽ എക്സൈസ് ഓഫീസർ റീന വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സത്യൻ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതിരപ്പിള്ളിയിൽ വ്യാജവാറ്റും പിടികൂടി

അതിനിടെ, അതിരപ്പിള്ളിയിൽ അനധികൃതമായി ചാരായം വാറ്റിയ ഒരാളെയും എക്സൈസ് പിടികൂടി. പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 7 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായാണ് ജിനേഷ് കുമാർ (47) അറസ്റ്റിലായത്. 

ചാലക്കുടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനീഷ് കുമാർ പുത്തില്ലന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ കെ.എം, ജെയ്സൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർ രാകേഷ് ടി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.


Article Summary: Excise seized 272 liters of smuggled liquor in Kasaragod and arrested a person for illicit brewing in Athirappilly.

#Kasaragod #LiquorSeizure #ExciseRaid #KarnatakaLiquor #KeralaCrime #Smuggling

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia